പരിസ്ഥിതിദിന സന്ദേശവുമായി എം സ്വരാജ്. എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് പരമപ്രധാനമായിട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതിദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് എപ്പോഴും നാം ഓർമ്മിക്കാറില്ല. ഓരോ ചുവടും കരുതലോടെ മാത്രം വയ്ക്കുകയും നേരിയ പോറൽ പോലും ഏൽപ്പിക്കാതെ ഈ ഭൂമിയെ, പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുക എന്നത് പരമപ്രധാനമായിട്ടുള്ള ഒരു കാര്യമാണ്. ലോക പരിസ്ഥിതി ദിനം പുതിയൊരു പാരിസ്ഥിതിക അവബോധം ലോകത്തിനാകെ പകർന്നു നൽകുന്നുണ്ട്.
‘ഭൂമിയെ പോറലേൽക്കാതെ സംരക്ഷിക്കുക, എല്ലാ ജീവജാലങ്ങളോടും വൃക്ഷലതാദികളോടും പരസ്പര ബഹുമാനത്തോടെന്ന പോലെ തുല്യതയോടെ പെരുമാറുക എന്നതെല്ലാം പരിസ്ഥിതി ബോധത്തിന്റെ പുതിയ സമീപനമാണ്. എല്ലാ എൽഡിഎഫ് പ്രവർത്തകരോടും ജൂൺ അഞ്ചിന്റെ പരിസ്ഥിതി ദിന പ്രവർത്തനത്തിൽ മുഴുകണമെന്നും പരിസ്ഥിതിയെ പോറലേൽപ്പിക്കാത്ത പ്രവർത്തനങ്ങളിലൂടെ മനുഷ്യർ മുന്നോട്ടുപോകേണ്ടതുണ്ട്. എല്ലാവർക്കും പരിസ്ഥിതിദിന ആശംസകൾ.