പാലക്കാട് ഒറ്റപ്പാലത്ത് 8.96 ഗ്രാം മെത്താഫിറ്റമിനും, 340 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കുലുക്കല്ലൂർ മുഹമ്മദലിയാണ് സംഭവത്തിൽ അറസ്റ്റിലായത്. യുവാവിന്റെ അരയിൽ ഒളിപ്പിച്ച നിലയിൽ 8.96 ഗ്രാം മെത്താഫിറ്റാമിനും ജീപ്പിൻറെ മുൻഭാഗത്ത് സീറ്റിനടയിൽ ഒളിപ്പിച്ച നിലയിൽ 340 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. ആഢംബര ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. യുവാവിനെ റിമാൻ്റ് ചെയ്തു.