ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വൻഷികയാണ് കുൽദീപിന്റെ വധു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച ലഖ്‌നൗവില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ റിങ്കു സിംഗ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു.
ശ്യാം നഗര്‍ സ്വദേശിയായ വന്‍ഷിക എല്‍ഐസിയില്‍ ജോലി ചെയ്ത് വരികയാണ്. ഇരുവരും തമ്മില്‍ കുട്ടിക്കാലം മുതലുള്ള പരിചയവും അടുപ്പവുമാണ് വിവാഹത്തിലേക്ക് നയിച്ചത്.
content highlight: Kuldeep Yadav
















