മത്തങ്ങ സൂപ്പ് തയ്യാറാക്കുന്ന വിധം:
വിറ്റാമിൻ എ, സി, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള മത്തങ്ങ സൂപ്പ് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കും.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കറുവപ്പട്ട, കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി വഴറ്റുക. അരിഞ്ഞുവെച്ച മത്തങ്ങ ചേർത്ത് 2-3 മിനിറ്റ് വഴറ്റുക. വെള്ളം, കുരുമുളക് പൊടി, ജീരകം പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മത്തങ്ങ നന്നായി വേവുന്നതുവരെ അടച്ചുവെച്ച് വേവിക്കുക.
മത്തങ്ങ നന്നായി വെന്തതിനുശേഷം ചൂടാറാൻ വെയ്ക്കുക. തണുത്ത മത്തങ്ങയും വെള്ളവും ഒരു ബ്ലെൻഡറിൽ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത സൂപ്പ് വീണ്ടും പാത്രത്തിലേക്ക് ഒഴിച്ച് ചെറുതായി ചൂടാക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.