വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഇട്ട് വെച്ച വെളളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. നോക്കാം വെണ്ടക്കയിട്ട വെളളത്തിന്റെ ഗുണങ്ങള്‍……
ഒന്ന്
കലോറി കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ വെണ്ടയ്ക്കാ വെളളം വെറും വയറ്റില്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
രണ്ട്
വിറ്റാമിന്‍ എയും സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ വെണ്ടയ്ക്കയിട്ട വെളളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
മൂന്ന്
നാരുകള്‍ അടങ്ങിയ വെണ്ടയ്ക്കയിട്ട വെളളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
നാല്
വെണ്ടയ്ക്കയിട്ട വെളളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അഞ്ച്
വെണ്ടയ്ക്കയിട്ട വെളളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആറ്
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ വെണ്ടയ്ക്കയിട്ട വെളളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.