Districts

ഡോ. ഫീബാറാണി ജോണ്‍ ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍

സംസ്ഥാനത്തെ കോളേജുകളിലെ മികച്ച ഭൂമിത്രസേന ക്ലബ് പ്രോഗ്രാം ഓഫീസറായി തൃശൂര്‍ വിമല കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഫീബാറാണി ജോണിനെ തെരഞ്ഞെടുത്തു. 2023-2024 വര്‍ഷത്തെ ബെസ്റ്റ് ഭൂമിത്രസേന ക്ലബ് പ്രോഗ്രാം ഓഫീസര്‍ക്ക് പരിസ്ഥിതി വകുപ്പ് എര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാന അവാര്‍ഡാണ് ഡോ. ഫീബാറാണി ജോണിനെ തേടിയെത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണിത്. ലോക പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഐ. ബി. സതീഷ് എം എല്‍ എയില്‍ നിന്നും ഡോ. ഫീബാറാണി ജോണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.