കോഴിക്കോട്: പെരുന്നാൾ അവധി റദ്ദാക്കിയത് ശരിക്കും തെറ്റായ തീരുമാനമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ അറിയിച്ചു . പെരുന്നാൾ ദിവസം അവധി നൽകുന്നതിന് പകരം കലണ്ടർ അവധി റദ്ദാക്കുകയാണ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളും , ഉദ്യോഗസ്ഥരും മുൻകൂട്ടി തീരുമാനിച്ച യാത്രകൾ അടക്കം ഇതോടെ പ്രതിസന്ധിയിലായി എന്നും അനിൽ കുമാർ വ്യക്തമാക്കി.
വെള്ളിയാഴ്ച അവധി റദ്ദാക്കിയ സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും അറിയിച്ചു. സർക്കാർ തീരുമാനം ഇസ്ലാം മത വിശ്വാസികൾക്ക് മാത്രമല്ല സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും വെല്ലുവിളിയാണെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിരുന്നു. ആളുകൾക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് വെള്ളിയാഴ്ച കൂടി അവധി നൽകണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെടുന്നുണ്ട് .”