മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഛത്തീസ്‌ഗഡിലെ ബീജാപ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മാവോയിസ്റ്റ് നേതാവ് നരസിംഹാചലം എന്ന സുധാകറിനെ വധിച്ചു. ഡിആര്‍ജി, എസ്‌ടിഎഫ്, കോബ്ര എന്നിവയുടെ സംയുക്ത സംഘമാണ് സുധാകറിനെ വധിച്ചത്. തെലങ്കാന, ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ തലയ്ക്ക് വിലയിട്ട മാവോ നേതാവാണ് കൊല്ലപ്പെട്ട സുധാകര്‍.
കഴിഞ്ഞ മാസം മറ്റൊരു മുതിര്‍ന്ന നേതാവ് നമ്പാല കേശവ റാവുവും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ദേശീയോദ്യാന മേഖലയിലാണ് സുധാകറുമായി ഏറ്റുമുട്ടലുണ്ടായത്. മുതിര്‍ന്ന നക്‌സല്‍ നേതാക്കളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ റിസര്‍വ് ഗാര്‍ഡും പ്രത്യേക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍.
എഡിജി വിവേകാനന്ദ് സിന്‍ഹ, ബസ്‌തര്‍ ഐജി സുന്ദരരാജ്, സിആര്‍പിഎഫ് ഐജി രാകേഷ് അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബീജാപ്പൂരിലെ നക്‌സല്‍വേട്ട. ഇതിന് പുറമെ ബീജാപൂര്‍ എസ്‌പി ജിതേന്ദ്രകുമാര്‍ യാദവ്, ഡിഐജി കംലോചന്‍ കശ്യപ്, എഎസ്‌പി മായങ്ക് ഗുര്‍ജര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തെലങ്കാനയിലെ നക്‌സല്‍ നേതാവ് ബണ്ടി പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് ഉണ്ടെന്ന വിവരം കിട്ടിയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ പോലീസ് ഏറ്റുമുട്ടലിൽ നിരവധി മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്
2025 മെയ് 21: നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ ജനറൽ സെക്രട്ടറി ബസവരാജു, സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട 28 മാവോയിസ്റ്റുകളിൽ ഒരാളായിരുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ മാവോയിസ്റ്റ് വിരുദ്ധ വിജയങ്ങളിൽ ഒന്നായിരുന്നു അത്.
2025 ജനുവരി 21: ഛത്തീസ്‌ഗഡിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 14 മാവോയിസ്റ്റുകളിൽ ചലപതി എന്നും അപ്പ റാവു എന്നും അറിയപ്പെടുന്ന ജയറാം റെഡ്ഡിയും ഉൾപ്പെടുന്നു. ജയറാം റെഡ്ഡിയുടെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
2025 ജനുവരി 16: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിലെ വനങ്ങളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നക്‌സലൈറ്റ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി ദാമോദർ എന്ന ബഡെ ചോക്ക റാവു കൊല്ലപ്പെട്ടു.
2021 നവംബർ 13: നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മിലിന്ദ് തെൽതുംബ്ഡെ, മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെൽതുംബ്ഡെയുടെ തലയ്ക്ക് 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
2016 നവംബർ 24: മലപ്പുറം ജില്ലയിലെ നിലമ്പൂർ വനത്തിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ കുപ്പു ദേവ രാജ് എന്ന കുപ്പു സ്വാമി എന്ന രമേശ് കൊല്ലപ്പെട്ടു.
ഒക്‌ടോബർ 2016: ഒഡീഷയിലെ മൽക്കൻഗിരിയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ദയ എന്ന ഗാർല രവി, ആന്ധ്ര ഒഡീഷ ഛത്തീസ്‌ഗഡ് ഡിവിഷൻ കമ്മിറ്റി സെക്രട്ടറി, ഗണേഷ്, മല്ലേഷ്, ചലപതി എന്നിവർ കൊല്ലപ്പെട്ടു.
2013 ഓഗസ്റ്റ് 23: ഒഡീഷയിലെ മൽക്കാൻഗിരിയിൽ നക്‌സൽ നേതാവ് മാധവ് എന്ന ഗൊല്ല രാമുല്ലു കൊല്ലപ്പെട്ടു. തലയ്ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാധവ്, ചിത്രകൊണ്ട റിസർവോയറിൽ 38 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തല്‍, കൊള്ളയടിക്കൽ, കുഴിബോംബ് സ്ഫോടനങ്ങൾ എന്നിവയുൾപ്പെടെ നിരവധി കൊലപാതകങ്ങളിൽ ഉൾപ്പെട്ടിരുന്നു.
2011 നവംബർ 24: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ ജില്ലയിലെ ബുരിസോൾ വനത്തിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ പൊളിറ്റ് ബ്യൂറോ അംഗം കിഷൻജി മരിച്ചു.
2010 ജൂലൈ 02: ആന്ധ്രാപ്രദേശിലെ അദിലാബാദ് ജില്ലയിലെ ജോഗാപൂർ വനങ്ങളിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ ആന്ധ്രാപ്രദേശ് പൊളിറ്റ് ബ്യൂറോ അംഗം ചെറുകുരി രാജ്‌കുമാർ എന്ന ആസാദ് കൊല്ലപ്പെട്ടു.
21 മെയ് 2025: നക്‌സലൈറ്റ് നേതാവ് ബസവരാജു ഉൾപ്പെടെ 28 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു.
2025 മെയ് 15: ബിജാപൂരിലെ കരേഗുട്ട കുന്നിൽ 16 ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ 31 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു.
2025 ഏപ്രിൽ 12: ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടലിൽ 3 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു.
2025 മാർച്ച് 31: ദന്തേവാഡ ബിജാപൂർ അതിർത്തിയിൽ 45 ലക്ഷം രൂപ പ്രതിഫലവുമായി എത്തിയ വനിതാ നക്‌സലൈറ്റ് കൊല്ലപ്പെട്ടു.
2025 മാർച്ച് 29: സുക്‌മയിലെ ഏറ്റുമുട്ടലിൽ 17 മൃതദേഹങ്ങൾ കണ്ടെടുത്തു, ഝിറാം സംഭവത്തിൽ ഉൾപ്പെട്ട നക്‌സലൈറ്റും കൊല്ലപ്പെട്ടു, 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
















