പലരുടേയും ഇഷ്ടവിഭവമാണ് ബട്ടര്‍ ചിക്കന്‍. എന്നാൽ ആ സ്വാദിഷ്ടമായ ഇഷ്ട വിഭവം കുട്ടികൾക്കും മുതിർന്നവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കി നൽകിയാലോ.
ചേരുവകൾ
- ചിക്കൻ – 1/2 കിലോഗ്രാം
- ബട്ടർ – ആവശ്യത്തിന്
- സവാള – 1 1/2 എണ്ണം
- തക്കാളി – 2 എണ്ണം
- അണ്ടിപ്പരിപ്പ് – 15 എണ്ണം
- വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- കസൂരി മേത്തി – 1 ടേബിൾസ്പൂൺ
- ഫ്രഷ് ക്രീം – 2 ടേബിൾസ്പൂൺ
- പഞ്ചസാര – ഒരു നുള്ള്
- ഉപ്പ് / വെള്ളം / എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണമാക്കിയ ചിക്കനിലേക്ക് ഉപ്പ്, മുളകുപൊടി, 1 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് അര മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
ഒരു പാനിൽ അല്പം ബട്ടർ ചേർത്ത്, അരിഞ്ഞു വച്ചിരിക്കുന്ന സവാള, തക്കാളി, 2 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കാശ്മീരി മുളക് പൊടി, ഗരം മസാല, പഞ്ചസാര, അണ്ടിപ്പരിപ്പ്, ഉപ്പ്, കാശ്മീരി മുളക് പൊടി, ഗരം മസാല, പഞ്ചസാര, അണ്ടിപ്പരിപ്പ് എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് 15 മിനിറ്റു അടച്ചു വച്ച് വേവിക്കുക. ചൂടാറിയ ശേഷം ഇത് നന്നായി അരച്ചെടുക്കുക. ഇനി ചിക്കൻ, അല്പം എണ്ണയിൽ മൊരിച്ചെടുക്കാം. അതിനു ശേഷം, അരച്ചെടുത്ത കൂട്ടും മൊരിച്ച ചിക്കനും അല്പം ബട്ടർ, കസൂരി മേത്തി എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക. നന്നായി തിളച്ച ശേഷം ഫ്രഷ് ക്രീം ചേർത്ത് ഇളക്കി എടുക്കാം. ബട്ടർ ചിക്കൻ തയ്യാർ.
STORY HIGHLIGHT: butter chicken