രാവിലെ എന്ത് കറി ഉണ്ടാക്കും എന്ന സംശയത്തിലാണോ ? ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു ഈസി പരിപ്പ് കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- പരിപ്പ് – 1 കപ്പ്
- സവാള – 1 എണ്ണം
- തക്കാളി – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ചുവന്നുള്ളി – 3 അല്ലി
- വെളുത്തുള്ളി – 3 അല്ലി
- കടുക് – 1/4 ടീസ്പൂൺ
- ജീരകം – 1/4 ടീസ്പൂൺ
- മുളകുപൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- ഉണക്കമുളക് – 2 എണ്ണം
- കറിവേപ്പില – അവശ്യത്തിന്
- ഉപ്പ് – അവശ്യത്തിന്
- വെള്ളം – 4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നാല് വിസിൽ വരെ വേവിക്കുക. ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ജീരകം എന്നിവ ഇട്ട് പൊട്ടിവരുമ്പോൾ അരിഞ്ഞെടുത്ത വെളുത്തുള്ളി, ചുവന്നുള്ളി, ഉണക്കമുളക് , കറിവേപ്പില എന്നിവ ചേർത്ത് വറുത്തെടുക്കുക. ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്ത്. വേവിച്ച പരിപ്പിലേക്ക് ചേർത്ത് യോജിപ്പിക്കുക. പരിപ്പ് കറി റെഡി.
STORY HIGHLIGHT: Parippu Curry