സോയ ചങ്ക്സ് കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. രുചിയിൽ ബീഫിനോളം വരില്ലെങ്കിലും സോയ ചങ്ക്സിനും ആരാധകർ ഏറെയുണ്ട്. എന്നാൽ സോയ കൊണ്ട് ഒരു അടിപൊളി ഫ്രൈ തയ്യാറാക്കിയാലോ.
ചേരുവകൾ
സോയ – 100 ഗ്രാം
ചില്ലിചിക്കൻ മസാലപ്പൊടി – 1ടേബിൾ സ്പൂൺ
മുളകുപൊടി – 1ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടേബിൾ സ്പൂൺ
അരിപ്പൊടി – 1സ്പൂൺ
മൈദ – 1സ്പൂൺ
കോൺഫ്ലോർ – 1സ്പൂൺ
കറിവേപ്പില – 2തണ്ട്
പച്ചമുളക് – 3എണ്ണം
ഉപ്പ് – ആവശ്യത്തിന്
എണ്ണ
തയ്യാറാക്കുന്ന വിധം
സോയ ചൂടുവെള്ളത്തിൽ പത്ത് മിനിറ്റ് നേരം കുതിർത്തു വെയ്ക്കുക. ശേഷം വെള്ളം കളഞ്ഞ് മറ്റൊരു ബൗളിലേയ്ക്കു മാറ്റുക. ഇതിലേയ്ക്ക് ചില്ലിചിക്കൻ മസാലപ്പൊടി, ആവശ്യത്തിന് ഉപ്പും, മുളകുപൊടി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കുക. ഇനി അരിപ്പൊടിയും, മൈദയും, കോൺഫ്ലോറും ചേർത്തിളക്കി അൽപ്പ സമയം അടച്ചു വെയ്ക്കുക. അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി കുറച്ച് കറിവേപ്പില ചേർത്തു വറുക്കുക. ഒപ്പം മസാല പുരട്ടി മാറ്റി വെച്ച സോയ കൂടി ചേർത്ത് നന്നായി വറുത്തു മാറ്റുക.
STORY HIGHLIGHT: soya fry