ഇന്നത്തെ ജീവിതശൈലിയിൽ കൂടുതൽ പേർക്കുംകണ്ടുവരുന്ന പ്രശ്നമാണ് യൂറിക് ആസിഡ്. പ്യൂരിൻ എന്ന പദാർത്ഥം കൂടുതലായി ശരീരത്തിൽ അടിഞ്ഞുകൂടുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഭക്ഷണത്തിലൂടെ യൂറിക് ആസിഡ് വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. യൂറിക് ആസിഡിൻ്റെ പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
റെഡ് മീറ്റ്
ബീഫ്, പോർക്ക് പോലെ ഉയർന്ന അളവിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിൻ്റെ ഉത്പാദനം കൂടാൻ കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങൾ
കാർബോയും പഞ്ചസാരയും ധാരാളം അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി ഉപയോഗിക്കുന്നത് യൂറിക് ആസിഡ് കൂടാൻ കാരണമാകും.
കടൽമീനുകൾ
ഞണ്ട്, കൊഞ്ച്, ചെമ്മീൻ, ഓയ്സ്റ്റർ പോലുള്ള കടൽ വിഭവങ്ങൾ അമിതമായി കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കൂട്ടും.
പനീർ
യൂറിക് ആസിഡിൻ്റെ പ്രശ്നമുള്ളവർ ഭക്ഷണത്തിൽ നിന്ന് പനീർ ഒഴിവാക്കുന്നത് നല്ലതാണ്.
വൈറ്റ് ബ്രെഡ്
ഉയർന്ന തോതിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണമാണ് വൈറ്റ് ബ്രെഡ്. അതിനാൽ ഇവ കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിൻ്റെയും തോത് കൂട്ടും.
പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ
സോഡ പോലെ പഞ്ചസാര കൂടുതലുള്ള കാർബണേറ്റഡ് ഡ്രിങ്കുകളും യൂറിക് ആസിഡിൻ്റെ അളവ് കൂട്ടും.
പാസ്ത
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ പാസ്തയും യൂറിക് ആസിഡ് കൂടുതലുള്ളവർ ഒഴിവാക്കണം.
പാലുൽപ്പന്നങ്ങൾ
കൊഴുപ്പ് അമിതമായി അടങ്ങിയ പാലുൽപ്പന്നങ്ങൾ കഴിക്കുന്നതും ചിലരിൽ യൂറിക് ആസിഡ് അടിയാൻ കാരണമാകാം.