മലബാറുകാരുടെ സ്പെഷ്യൽ വിഭവമാണ് പഴം നിറവ്. എത്ര കഴിച്ചലും മതിവരാത്ത ഈ പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ. തയ്യാറാക്കാം പഴം നിറവ്.
ചേരുവകൾ
- നെയ്യ് – 2 ടീസ്പൂൺ
- അണ്ടിപ്പരിപ്പ് – 2 ടീസ്പൂൺ
- മുന്തിരി – 2 ടീസ്പൂൺ
- തേങ്ങ ചിരകിയത് – 1½ കപ്പ്
- പഞ്ചസാര – 1 തവി
- ഏലക്ക പൊടിച്ചത്
- എണ്ണ – ആവശ്യത്തിന്
- മൈദ – ½ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം
- പഴം – 3 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പ് മുന്തിരി ചിരകിയ തേങ്ങ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. തേങ്ങ നിറം മാറി വരുമ്പോൾ പഞ്ചസാരയും ഏലയ്ക്കാ പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിച്ച് ഇറക്കി വയ്ക്കുക.
ബാറ്റർ തയ്യാറാക്കാൻ മൈദയിൽ ഉപ്പ് ചേർത്ത് കുറേശ്ശെ കുഴമ്പ് രൂപത്തിൽ വെള്ളം ചേർത്ത് തയ്യാറാക്കുക.
ശേഷം പഴം നടുവേ കീറി തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് പഴത്തിനു നടുവിൽ വച്ച് ഫിൽ ചെയ്യുക. ഇനി പഴം നിറച്ചത് മൈദ ബാറ്റെറിൽ മുക്കിയെടുത്ത് ചൂടായ എണ്ണയിലിട്ട് ഗോൾഡൻ നിറമാകുന്നതുവരെ പൊരിച്ചെടുക്കുക.
STORY HIGHLIGHT: Pazham Nirachathu