ഡൽഹി: കത്രയിൽ നിന്നും ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് നാളെ തുടങ്ങും. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വൈഷ്ണോ ദേവി ബേസ് ക്യാമ്പിൽ നിന്നും വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്ചയിൽ ആറു ദിവസം രണ്ട് വന്ദേഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തും. നിലവിൽ റോഡ് മാർഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനിൽ മൂന്ന് മണിക്കൂർ മാത്രം മതി. ചെനാബ് റെയിൽവെ പാലവും, അഞ്ജി ഖാദ് റെയിൽവെ പാലവും ഉൾപ്പെടുന്ന 272 കിലോമീറ്റര്‍ വരുന്ന റൂട്ട് ആണിത്.