കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോ വാഹനാപകടത്തിൽ മരിച്ചു. സേലത്ത് വച്ചായിരുന്നു അപകടം. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളായ മലയാളികൾ പറഞ്ഞു. ഷൈനിന്‍റെ ചികിത്സാര്‍ഥം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. ഷൈനിന്‍റെ വലത് കൈക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.