Food

ഒരു ഹെൽത്തി മയോണൈസ് റെസിപ്പി നോക്കിയാലോ?

ഹെൽത്തിയായി മയോണൈസ് തയ്യാറാക്കിയാലോ? എന്നും തയ്യാറാക്കുന്ന മയോണൈസിൽ നിന്നും വ്യത്യസ്തമായി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • അവക്കാഡോ- 1/2
  • വെളുത്തുള്ളി- 1
  • പച്ചമുളക്- 1
  • സവാള- 1/2
  • മല്ലിയില
  • തൈര്- 3 ടേബിൾസ്പൂൺ
  • ഉപ്പ്
  • നാരങ്ങ നീര്- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു അവക്കാഡോയുടെ പകുതി ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് വെളുത്തുള്ളിയും, പച്ചമുളകും, സവാളയും, മല്ലിയിലയും, കട്ടത്തൈരും, ഒരു ടേബിൾസ്പൂൺ നാരങ്ങ നീരും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് വൃത്തിയുള്ള ഒരു ബൗളിലേയ്ക്കു മാറ്റി സൂക്ഷിക്കാം, ആവശ്യാനുസരണം കഴിക്കാം.

 

Latest News