പെരുന്നാൾ അവധി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. പ്രചാരണത്തിൽ വർഗീയ വിഷം കലക്കാൻ ശ്രമിക്കുന്നുവെന്നാണ് സ്വരാജ് ആരോപിച്ചത്.
അതാണ് ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിലെ കാരണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും സ്വരാജ് പറഞ്ഞു.
രാജഭവനിലെ ഭാരതാംബ വിവാദത്തിലും സ്വരാജ് പ്രതികരിച്ചു. അധികാരം ഉപയോഗിച്ച് രാജ് ഭവനെ ദുരുപയോഗം ചെയ്യുകയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.