സംസ്ഥാനത്തേക്ക് കൂടുതല്‍ മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) വണ്ടികള്‍ വരുന്നു. ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശ പ്രകാരം മെമു ഓടിക്കാന്‍ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ശേഖരിച്ചു.
പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളില്‍ 64 പേരും, തിരുവനന്തപുരം ഡിവിഷനില്‍ 76 പേരുമാണ് മെമു വണ്ടികള്‍ ഓടിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ളത്. ഡിവിഷനുകള്‍ നല്കുന്ന കണക്കുകളുടെ ആനുപാതീകമായിട്ടായിരിക്കും ദക്ഷിണ റെയില്‍വേ മെമു റേക്കിന്റെ എണ്ണവും റൂട്ടും അനുവദിക്കുന്നത്. നിലവില്‍ ഓടുന്ന പാസഞ്ചറുകള്‍ക്ക് പകരം മെമു ഓടിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മെമു അറ്റകുറ്റപ്പണിക്കായി പാലക്കാട്, കൊല്ലം മെമു ഷെഡുകള്‍ വിപുലീകരിച്ചത് കേരളത്തിന് നേട്ടമായിരിക്കുകയാണ്. മെമുവില്‍ ഒരു ലോക്കോപൈലറ്റു മാത്രമാണ് ഉള്ളത്. ഇതിന്റെ ലോക്കോഘടനയിലും മാറ്റമുണ്ട്.
പാസഞ്ചര്‍/ചരക്കു വണ്ടി ഓടിക്കുന്നവര്‍ക്ക് ഒരു മാസം ചെന്നൈയിലാണ് മെമു പരിശീലനം നല്‍കുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള രണ്ടുപേര്‍ പരിശീലനത്തിലാണ്.
കേരളത്തിലേക്ക് വര്‍ഷങ്ങളായി പുതിയ ത്രീ ഫെയ്സ് മെമു റേക്ക്(കോച്ച്) വന്നിട്ടില്ല. കണ്ണൂര്‍-മംഗളുരു 132 കിലോമീറ്ററില്‍ ഒരു മെമു പോലും ഓടിക്കുന്നില്ല.