മനാമ: ബഹ്റൈനിലെത്തിയ ഐ.എൻ.എസ് വിശാഖപട്ടണം കപ്പൽ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി ബഹ്സാദ് സന്ദർശിച്ചു. ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്ത്യൻ നേവി വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ വിനീത് മക്കാർത്തി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. ബഹ്റൈനും ഇന്ത്യയും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ആശാവഹമാണെന്ന് ബഹ്സാദ് വ്യക്തമാക്കി. കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടാൻ പുതിയ അംബാസഡർക്ക് സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കഴിഞ്ഞദിവസം ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സാഖർ അൽ നുഐമി, വെസ്റ്റേൺ ഫ്ലീറ്റിന്റെ ഇന്ത്യൻ കമാൻഡർ റിയർ അഡ്മിറൽ വിനീത് എസ് മക്കാർത്തിയെ സ്വീകരിച്ചിരുന്നു.
ബഹ്റൈൻ-ഇന്ത്യൻ ദീർഘകാല പങ്കാളിത്തത്തെ ചീഫ് ഓഫ് സ്റ്റാഫ് പ്രശംസിച്ചു. സഹകരണവും സൈനിക ഏകോപനവും അവ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം