കുവൈത്ത്: : കുവൈത്തില്‍ വൻ ലഹരിവേട്ട. രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിച്ച രണ്ടര ലക്ഷം ക്യാപ്റ്റഗൺ ഗുളികയുടെ വൻ ശേഖരമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷക്കണക്കിന് വരുന്ന ഗുളികകല്‍ പിടിച്ചെടുത്തത്.
also read.. ദുബൈയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു
വാഹനത്തിനുള്ളിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സംശയം തോന്നിയ അധികൃതർ വാഹനം പരിശോധിച്ചപ്പോഴാണ് രഹസ്യ അറയും അതിൽ പാക്കറ്റുകളാക്കി തിരിച്ച നിലയിൽ ക്യാപ്റ്റഗൺ ഗുളികകളും കണ്ടെത്തിയത്. പ്രതിയേയും പിടിച്ചെടുത്ത വസ്‌തുക്കളും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അറസ്റ്റിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലുള്‍പ്പെടുന്നവരാണ് എന്നാണ് സൂചന. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മയക്കുമരുന്ന്- ലഹരിവസ്തുക്കളുടെ വില്‍പനയും കടത്തും തടയാൻ ശക്തമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം പ്രത്യേകം അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം