ഫയർ സ്റ്റേഷനിലേക്ക് അബദ്ധത്തിൽ വെടിയുതിർത്ത രണ്ടുപേര്‍ അറസ്റ്റില്‍

google news
arrested

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫയർ സ്റ്റേഷനിലേക്ക് അബദ്ധത്തിൽ വെടിയുതിർത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു.  ഷഖയ ഫയർ സ്റ്റേഷനിലേക്ക്  വെടിയുതിർത്ത രണ്ട് കുവൈത്തി പൗരന്മാരാണ് അറസ്റ്റിലായത്. 

പക്ഷികളെ വേട്ടയാടുന്നതിനിടെയാണ് ഇവർ അബദ്ധത്തില്‍ ഫയർ സ്റ്റേഷനിലേക്ക് വെടിയുതിർത്തത്. സാൽമി പ്രദേശത്തെ ഷഖയ ഫയർ സ്റ്റേഷനിൽ വെടിവയ്പുണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ അധികൃതർ തിരിച്ചറിയുകയായിരുന്നു.

also read.. നിപ: കോഴിക്കോട് ജില്ലയില്‍ ആൾക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ

അബദ്ധത്തിൽ ഫയർ സ്റ്റേഷന് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്നും പക്ഷികളെ വേട്ടയാടുകയായിരുന്നുവെന്നും പിടിയിലായവര്‍ സമ്മതിച്ചു. തുടര്‍ നിയമനടപടികൾക്കായി രണ്ട് പേരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

chungath 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം