ദോഹ: പരിസ്ഥിതി സൗഹൃദ, പ്ലാസ്റ്റിക് രഹിത ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് വേദിയാകാൻ അൽബിദ പാർക്ക്. രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയുടെ (ദോഹ എക്‌സ്‌പോ) ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന മുദ്രാവാക്യം ഉയർത്തികാട്ടുന്നതാണ് ദോഹ എക്‌സ്‌പോ വേദിയിലെ ക്രമീകരണങ്ങൾ.
also read.. വാഹനം തത്സമയം പിടിച്ചെടുക്കും,ഡ്രൈവിംഗ് നിരോധനമേര്‍പ്പെടുത്തും, ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍
പ്ലാസ്റ്റിക്കിനും പരിസ്ഥിതിക്ക് ഹാനികരമാകുന്ന മറ്റ് സാമഗ്രികൾക്കും ഇടം നൽകാതെയാണ് എക്‌സ്‌പോ വേദിയിലെ ഓരോ ഇടങ്ങളും സജ്ജമാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ-പാനീയ വിൽപന സ്റ്റാളുകളിൽ പാചക വാതകം, മരക്കരി (ചാർക്കോൾ) എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. ഇലക്ട്രിക് അടുക്കള ഉപകരണങ്ങൾക്ക് മാത്രമാണ് അനുമതി.
ഫുഡ് കിയോസ്‌ക്കുകൾ വാടകയ്ക്ക് എടുക്കുന്നവർ പരിസ്ഥിതി സൗഹൃദ നടപടികൾ പാലിക്കണമെന്നാണ് വ്യവസ്ഥ. കൃത്യമായ മാർഗനിർദേശങ്ങളാണ് നൽകിയത്. ഭക്ഷണം പാക്ക് ചെയ്യാൻ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ പാടില്ല. പരിസ്ഥിത സൗഹൃദ പായ്ക്കിങ് മാത്രമേ അനുവദിക്കൂ. ഭക്ഷ്യ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രധാന മേഖലയിൽ പ്രത്യേക പെട്ടി ഉണ്ടാകും. എല്ലാ ഭക്ഷ്യ മാലിന്യങ്ങളും പുനരുപയോഗിക്കുകയും ജൈവവളമാക്കി മാറ്റുകയും ചെയ്യാനാണ് പദ്ധതി. ഹരിത ഭാവിയുടെയും സുസ്ഥിരതയുടെയും ആശയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രദർശന നഗരിയിലെ നിർമാണം പൂർത്തിയാക്കിയത്.
കാർബൺ പ്രസരണം കുറച്ച് ഹരിതഭാവിയുടെ ആശയം അവതരിപ്പിക്കുകയാണ് ലക്ഷ്യം. എക്‌സ്‌പോ 2023 ദോഹയിൽ നടക്കുന്ന പരിപാടികളും എക്‌സ്‌പോയുടെ പ്രമേയത്തിലധിഷ്ഠിതമാണ്.
ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ അൽബിദ പാർക്കിൽ 6 മാസം നീളുന്ന എക്‌സ്‌പോയിൽ ഹോർട്ടികൾചർ, കൃഷി, സുസ്ഥിരത എന്നീ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകൾ, അത്യാധുനിക കാർഷിക ഉപകരണങ്ങൾ, പൂന്തോട്ടങ്ങൾ, പ്രദർശനങ്ങൾ, പ്രദർശനങ്ങൾ എന്നിവയെല്ലാമുണ്ടാകും. 6 മാസവും സന്ദർശകർക്കായി വിസ്മയിപ്പിക്കുന്ന വിനോദ പരിപാടികളും അരങ്ങേറും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം