×

ബ്ലൂ ലെജന്റ്സ് ഫുട്ബോൾ ജേതാക്കൾ

google news
download (13)

ദോഹ ∙ ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിങ് നടത്തിയ ഫുട്ബോൾ മത്സരത്തിൽ വൈറ്റ് ആർമിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്ലൂ ലെജന്റ്സ് ചാംപ്യന്മാരായി. മുഹമ്മദ് ഫബിൽ, അബ്ദുസമദ്, മുഹമ്മദ് നാസിഷ് എന്നിവരാണ് ഗോളടിച്ചത്. ടൂർണമെന്റിന്റെ താരമായി മുഹമ്മദ് ഫബിലിനെയും എമർജിംഗ് പ്ലയറായി മുഹമ്മദ് നാസിഷിനെയും, മികച്ച ഗോളിയായി അൻവസ് നബുവിനെയും തിരഞ്ഞെടുത്തു.

ജൂനിയർ ഫുട്ബോളിൽ റെഡ് വേരിയേഴ്സിനെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്ലൂ ലെജൻഡ്സ് ചാംപ്യന്മാരായി. ലൂസേഴ്‌സ് ഫൈനലിൽ വൈറ്റ് ആർമിയെ ഒരു ഗോളിന് പരാജയപ്പെടുത്തി യെല്ലോ സ്‌ട്രൈക്കേഴ്‌സ് മൂന്നാം സ്ഥാനം നേടി.

വിജയികൾക്ക് ഇന്ത്യൻ സ്പോർട്സ് കൗൺസിൽ ജന. സെക്രട്ടറി നിഹാദ് അലി, ക്യു. കെ. ഐ. സി പ്രസിഡന്റ് കെ. ടി. ഫൈസൽ സലഫി, വൈസ് പ്രസിഡന്റ് ഉമർ സ്വലാഹി, ട്രഷറർ മുഹമ്മദലി മൂടാടി എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags