റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ വിനോദസഞ്ചാര പ്രധാനമായ അൽബാഹ നഗരത്തെ തലസ്ഥാന നഗരമായ റിയാദുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിൻറെ നിർമാണം പുരോഗമിക്കുന്നു. അൽറെയിൻ, ബിഷ പട്ടണങ്ങൾ വഴി 170 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുന്നത്.
രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളും ഗവർണറേറ്റുകളും തമ്മിലുള്ള വലിയ അകലം കുറയ്ക്കാൻ ഗതാഗത അതോറിറ്റി നടത്തി കൊണ്ടിരിക്കുന്ന ശ്രമത്തിെൻറ തുടർച്ചയാണിത്. അതോടൊപ്പം റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നൽകുന്ന എല്ലാ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്.
ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയർത്തുക, മേഖലയിലെ സുരക്ഷാ നിലവാരം ഉയർത്തുക, റോഡുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അൽബാഹയും റിയാദ് നഗരവും കിഴക്കൻ പ്രവിശ്യയും തമ്മിലുള്ള ദൂരം ഏകദേശം 280 ആയി കുറയ്ക്കുക എന്നിവയാണ് ഈ റോഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിർമാണത്തിെൻറ ഒന്നും രണ്ടും ഘട്ടങ്ങൾ 100 ശതമാനം പൂർത്തിയായി.
also read.. പത്തനംതിട്ടയില്‍ ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരൂണാന്ത്യം
ശേഷിക്കുന്ന നാല് ഘട്ടങ്ങളാണ് പൂർത്തിയാകാനുള്ളത്. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടത്തിൽ പൂർത്തീകരണ നിരക്ക് 86 ശതമാനത്തിലെത്തി. 16 കിലോമീറ്റർ ദൈർഘ്യമുള്ള നാലാം ഘട്ടം 68 ശതമാനവും പൂർത്തിയായി. അഞ്ചാം ഘട്ടത്തിലെ പൂർത്തീകരണ നിരക്ക് 45 ശതമാനത്തിലെത്തി.
അതിെൻറ നീളം 30 കിലോമീറ്ററാണ്. 33 കിലോമീറ്റർ ദൈർഘ്യമുള്ള ആറാം ഘട്ടത്തിലെ പൂർത്തീകരണ നിരക്ക് 71 ശതമാനത്തിലെത്തി. ജങ്ഷനുകളുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നു. പൂർത്തീകരണ നിരക്ക് 51 ശതമാനമെത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം