×

സൗദിയിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി

google news
download (25)

റിയാദ് ∙ സൗദിയിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി. ഒരു പൗരനെ തടവിലിടുകയും മറ്റൊരാളെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അഞ്ച് പേരും സൗദി പൗരന്മാരാണ്.

അലി സിദ്ദിഖ് എന്ന സൗദി പൗരനെ കൊലപ്പെടുത്തിയതിനും ഖാലിദ് ബിൻ ദലക് ബിൻ മുഹമ്മദ് ഹംസിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ശിക്ഷ നടപ്പാക്കിയത്.  മിഷാൽ ബിൻ അലി ബിൻ മുഹമ്മദ് വാൽബി, ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ അലി ബിൻ സയീദ് അൽ മസാവി, സുൽത്താൻ ബിൻ മുഹമ്മദ് ബിൻ ഗരാമ അൽ അസ്മാരി, അബീർ ബിൻത് അലി ബിൻ ദാഫർ അൽ മുഹമ്മദ് അൽ അമ്രി, ബയാൻ ബിൻത് ഹഫീസ് ബിൻ എന്നിവരെയാണ് വധിച്ചത്.

Tags