അബുദാബി: പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം വിദ്യാര്‍ത്ഥിനി മരിച്ചെന്ന പ്രചാരണം നിഷേധിച്ച് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഇഎസ്ഇ). പരീക്ഷയില്‍ പരാജയപ്പെട്ടതോടെ വീണ്ടും പഴയ ക്ലാസില്‍ ഇരിക്കേണ്ടി വരുമെന്ന വിഷമത്തില്‍ ഹൃദയാഘാതമുണ്ടായെന്നായിരുന്നു പ്രചാരണം.
also read.. മത്സ്യബന്ധനത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി
ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിനി മരിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ത്ഥിനിയുടെ പേര് യുഎഇയിലുടനീളമുള്ള ഇഎസ്ഇയുടെ അഫിലിയേറ്റഡ് സ്‌കൂളുകളുടെ രേഖകളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഔദ്യോഗിക വിഭാഗങ്ങളുടെ അന്വേഷണത്തില്‍ ഈ പേരുള്ള വിദ്യാര്‍ത്ഥിനി രാജ്യത്ത് മരിച്ചതായും വിവരങ്ങളില്ല. യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ലാത്ത ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിച്ച തെറ്റായ വിവരമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കിവംദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ ആശ്രയിക്കാവൂ എന്നും പ്രചരിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പരിശോധിക്കണമെന്നും ഇഎസ്ഇ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം