ഇന്ത്യയെന്നാൽ കാഴ്ചകളുടെ പറുദീസയാണ്. കാണാനും അനുഭവിക്കാനും അനേകങ്ങളായ ഇടങ്ങൾ ഇന്ത്യയിൽ ഉണ്ട്. എത്ര കണ്ടാലും മതി വരാത്ത ഭൂപ്രകൃതിയാണ്. ഇന്ത്യയുടേത്. ഓരോ ഇന്ത്യക്കാരുടെ ഉള്ളിലും ഒരു യാത്ര പ്രേമി ഉണ്ടാകും. കാരണം ചെറുപ്പത്തിൽ ഓരോ വഴിയിലൂടെയും നടന്നും, ഓടിയും കാലിനു പതം വരുത്തിയവരാണ് ഓരോരുത്തരും.
പ്രായമാകുമ്പോൾ ചിലർ യാത്രാ പ്രേമികളായി തന്നെ തുടരും എന്നാൽ ചിലരോ? അവർ ജീവിതത്തിന്റെ നൂലാമാലകളിൽ കുടുങ്ങി കിടക്കും. യാത്ര അവർ മറക്കും; യാത്ര അവരെയും. എന്നാൽ വിശാലമായ ഈ ഭൂമിയിപ്പോൾ കാണാനും, കേൾക്കാനും വലിയ സാധ്യതകൾ ഉള്ളപ്പോൾ എങ്ങനെയാണു; അവ ആസ്വദിക്കാതിരിക്കുന്നത്? ഇന്ത്യയിൽ ഉറപ്പായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ ഏതെല്ലാം?
അജന്താഗുഹകള്‍, മഹാരാഷ്ട്ര
അജന്ത, എല്ലോറ എന്നീ പേരുകള്‍ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം ആയിരിക്കും. മലനിരകളിലെ പാറക്കൂട്ടങ്ങളില്‍ കൊത്തിയെടുത്ത എല്ലോറയിലെ 34 ഗുഹാക്ഷേത്രങ്ങളും അജന്തയിലെ 24 ഗുഹാക്ഷേത്രങ്ങളും സഞ്ചാരികളുടെ മുന്നില്‍ ഒരു വിസ്മയം തന്നെയാണ്.
അമര്‍നാഥ്ഗുഹാക്ഷേത്രം, ജമ്മുകശ്മീര്‍
സമുദ്ര നിരപ്പില്‍ നിന്ന് 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹസ്ഥിതി ചെയ്യുന്നത്. മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതിചെയ്യുന്നത് ഈ ഗുഹയുടെ ഉള്‍ഭാഗത്താണ്. വിശ്വാസങ്ങള്‍ അനുസരിച്ച് ഏതാണ്ട് 5000 വര്‍ഷത്തെ പഴക്കം ഈ ഗുഹയ്ക്കുണ്ട്.
ചാര്‍മിനാര്‍, തെലങ്കാന
ചാര്‍മിനാര്‍ ഹൈദരാബാദിന്റെ മുഖമുദ്രയെന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ് ചാര്‍മിനാര്‍. 1591ല്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ തലസ്ഥാനം ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാര്‍മിനാര്‍ നിര്‍മിച്ചത്. നാല് മിനാരങ്ങളുള്ള പള്ളി (ചാര്‍, മിനാര്‍ എന്നീ ഉറുദുവാക്കുകള്‍ ചേര്‍ന്നത്) എന്നാണ് ഇതിന്റെ അര്‍ഥം.
ഗൊല്‍ക്കൊണ്ട കോട്ട, തെലങ്കാന
ആട്ടിടയന്റെ കുന്ന് എന്നര്‍ഥം വരുന്ന ഗൊല്ലകൊണ്ട എന്ന വാക്ക് ലോപിച്ചാണ് ഗൊല്‍ക്കൊണ്ടയുണ്ടായത്. ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഗൊല്‍ക്കൊണ്ട കോട്ട. ഒരിക്കല്‍ സമ്പല്‍സമൃദ്ധമായിരുന്ന ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഈ ആസ്ഥാനം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. 1512 മുതല്‍ ഇവിടം ഭരിച്ച ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഭരണകാലത്താണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ നിര്‍മിച്ചത്.
ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മഹാരാഷ്ട്ര
മുംബൈയുടെ ഒരു അടയാളമായി കണക്കാക്കാക്കുന്ന ഗേറ്റ്‌വേ ഓഫ് ഇന്ത്യ സൗത്ത് മുംബൈയിലെ കോളാബയിലാണ് സ്ഥിതിചെയ്യുന്നത്. എട്ടു നിലകെട്ടിടത്തിന്റെ ഉയരമുള്ള ഗേറ്റ് വേ ഓഫ് ഇന്ത്യ ഹിന്ദു-മുസ്ലീം വാസ്തുവിദ്യാ ശൈലി സമന്വയിപ്പിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സുവര്‍ണക്ഷേത്രം, പഞ്ചാബ്
സിക്കുകാര്‍ ഏറ്റവും പുണ്യമായി കരുതപ്പെടുന്ന പ്രാര്‍ത്ഥനസ്ഥലമായ സുവര്‍ണ ക്ഷേത്രം രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്നും അറിയപ്പെടുന്ന സുവര്‍ണ ക്ഷേത്രത്തില്‍ വിശ്വാസികളും സഞ്ചാരികളുമൊക്കെയായി വര്‍ഷത്തില്‍ ലക്ഷകണക്കിനാളുകളാണ് സന്ദര്‍ശനം നടത്തുന്നത്.
ഗോമേതേശ്വര പ്രതിമ, കര്‍ണാടക
ശ്രാവണബലഗോളെ ശ്രാവണ ബലഗോളയിലേ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലി പ്രതിമയാണ്. ലോകത്തിലേ തന്നെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ഇത്. 17.5 മീറ്റര്‍ ആണ് ഈ പ്രതിമയുടെ നീളം. പ്രചീന കാലം മുതലെ ശ്രവണബലഗോളെ ജൈനരുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രശസ്തമാണ്. എ ഡി 978 ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഇവിടുത്തെ ബാഹുബലി ഗോമേതേശ്വരൻ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ക്ഷേത്രം അറിയപ്പെടുന്നതും ഗോമേതേശ്വര ക്ഷേത്രം എന്നാണ്.
ഹവാമഹല്‍, രാജസ്ഥാൻ
1799ല്‍ ജയ്പൂര്‍ വാണിരുന്ന കവികൂടിയായിരുന്ന രാജാ സവായ് പ്രതാപ് സിങ് പണികഴിപ്പിച്ചതണ് ഈ കെട്ടിടം. ജൊഹരി ഹസാറിനടുത്തായി സ്ഥിതിചെയ്യുന്ന അഞ്ചു നിലയുള്ള ഈ കെട്ടിടം ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള കല്ലുകളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കുത്തബ് മിനാര്‍, ഡല്‍ഹി
ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. ഇന്തോഇസ്ലാമിക് വാസ്തുവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഈ കെട്ടിടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 72.5 മീറ്റര്‍ ഉയരമുള്ള ഗോപുരത്തിന്റെ മുകളിലേയ്ക്ക് കയറുന്നതിന് 399 പടികളാണുള്ളത്.
ജമാ മസ്ജിദ്, ഡല്‍ഹി
ഇന്ത്യയില്‍ ഏറ്റവും പഴക്കമേറിയ മസ്ജിദുകളില്‍ ഒന്നാണ് ഡല്‍ഹിയിലെ ജമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മസ്ജിദും ഇതാണ്.
- Read more….
- ഇവിടെ സമയം നോക്കാൻ ക്ലോക്കുമില്ല, യാത്ര ചെയ്യാൻ വണ്ടിയുമില്ല: കേട്ടിട്ടുണ്ടോ ഈ ദ്വീപിനെ പറ്റി?
- വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ലക്ഷ്യമിടേണ്ടത് പക്വമായ മനസ്സുകളുടെ രൂപീകരണം : ഡോ ശശി തരൂർ
- ഇസ്രായേൽ സാമ്പത്തിക രംഗത്തിൽ വൻ ഇടിവ്; ജി.ഡി.പി 19.4 ശതമാനം കൂപ്പുകുത്തി
- ശരീരത്തിലെ സ്‌ട്രെച് മാർക്കുകൾ പെട്ടന്ന് കളയാം: ഇത് ഉപയോഗിച്ച് നോക്കു
- കറ്റാർവാഴയ്ക്ക് ഇത്രയധികം ആരോഗ്യ ഗുണങ്ങളോ?