ദുബായ് : ഈ വർഷം ജൂൺ മുതൽ സെപ്റ്റംബർ പകുതിവരെയുള്ള
കാലയളവിൽ ഫ്ലൈദുബായ് ഫ്ലൈറ്റുകളിൽ 40 ലക്ഷംപേർ യാത്ര ചെയ്തു .
മുൻ വർഷത്തെ ഈ കാലയളവിലേതുമായി താരതമ്യം ചെയ്യുമ്പോൾ 30
ശതമാനം കൂടുതലാണിത്.
52 രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്കായി 32,000 സർവീസുകളാണ് നടത്തിയത്. ഗ്രീസിലെ കോർഫുവും, സർദീനിയയിലെ ഓൽ ബിയയുമാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട റൂട്ടുകൾ. പ്രശസ്ത ഒഴിവുകാല വിശ്രമകേന്ദ്രങ്ങളായ ഇവിടങ്ങളിലേക്ക് വേനൽ കാലത്ത് മാത്രമാണ് സർവീസ് നടത്തുന്നത്.
വാണിജ്യം , വിനോദ സഞ്ചാരം എന്നിവ ലക്ഷ്യമിട്ട് ശരിയായ സമയത്ത് സർവീസുകൾ ലഭ്യമാകുകയും സർവീസില്ലാതിരുന്ന പുതിയ കേന്ദ്രങ്ങൾക് പരിഗണന നൽകുകയും വഴിയാണ് ചുരുങ്ങിയ കാലയളവിൽ 40 ലക്ഷം യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞതെന്ന് ഫ്ലൈദുബായ്ക്ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഘയ്ക്ത് അൽ ഘയ്ക്ത് പറഞ്ഞു. വേനൽക്കാല സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും വർധനവാണനുഭവപ്പെടുന്നത് . ഈ വർഷം ട്രാബ് സോണിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനവും ബോഡ്ഡ്രമിലേക്ക് 40 ശതമാനവും വളർച്ചയുണ്ടായി. ഓർഡർ നൽകപ്പെട്ട വിമാനങ്ങൾ സമയത്ത് ലഭ്യമായിരുന്നെങ്കിൽ യാത്രക്കാരുടെ എണ്ണത്തിൽ
ഇതിലും വർധനവുണ്ടായേനെ.
read also……ദുബൈയില്‍ ഓഫീസ് ആരംഭിച്ച് സൈബര്‍പാര്‍ക്ക് കമ്പനി ഡോക്ടോസ്മാര്‍ട്ട്
78 ബോയിങ് 737 വിമാനങ്ങൾ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.ഓർഡർ നൽകപ്പെട്ടവ എത്തിച്ചേരാൻ ഇനിയും വൈകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ തിരക്ക് കൂടുതലനുഭവപ്പെടുന്ന ഈ വർഷം ഒക്ടോബർ 17 മുതൽ അടുത്തവർഷം ഏപ്രിൽ 16 വരെയുള്ള കാലയളവിൽ നാല് ബോയിങ് 737-800 വിമാനങ്ങൾ വാടകയ്ക്കെടുക്കാൻ കരാറായിട്ടുണ്ട്. പുതുതായി മൂന്ന് റൂട്ടുകൾ ഫ്ലൈദുബായ് ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. ഈജിപ്തിലെ കൈറോയിലേക്കുള്ള പ്രതിദിന സർവീസ് ഒക്ടോബർ 28-നും പോസ് നാൻ(പോളണ്ട്) ഒക്ടോബർ 29-നും, മൊമ്പാസ (കെനിയ) അടുത്തവർഷം ജനുവരി 17-നും ആരംഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം