കൊച്ചി: ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ 2023 സീസണിന്‍റെ നാലാം റൗണ്ടിന് പൂര്‍ണ സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം. ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (എംഐസി) മൂന്നാം റൗണ്ടിനായി ഒരുങ്ങുമ്പോള്‍ ട്രാക്കുകളില്‍ തീപ്പൊരി പടര്‍ത്താന്‍ പ്രത്യേകം നിര്‍മിച്ച ഹോണ്ട എന്‍എസ്എഫ്250ആര്‍ മോട്ടോര്‍സൈക്കിളുകളുമായി 14 യുവറൈഡര്‍മാരും തയാറെടുത്തു കഴിഞ്ഞു.
നിര്‍ഭാഗ്യകരമായ സംഭവങ്ങളെ തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പിന്‍റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതേസമയം രണ്ടാം റൗണ്ടിലെ ഫൈനല്‍ റേസില്‍ തന്‍റെ വൈദഗ്ധ്യം പ്രകടമാക്കിയ ശ്യാം സുന്ദര്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എ. എസ് ജെയിംസ്, റഹീഷ് ഖത്രി എന്നിവരായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാം റൗണ്ടില്‍ യുവ റൈഡര്‍മാരുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മദ്രാസ് മോട്ടോര്‍ റേസ് ട്രാക്ക് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് മത്സരം തത്സമയം കാണാം.
READ ALSO…….വാര്‍ഡ്‌വിസാര്‍ഡ് രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു
തങ്ങളുടെ യുവ റൈഡര്‍മാരുടെ കൃത്യതയ്ക്കും വേഗതയ്ക്കും സാക്ഷ്യം വഹിയ്ക്കാന്‍ ആവേശഭരിതരാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് യോഗേഷ് മാത്തൂര്‍ പറഞ്ഞു. റൈഡര്‍മാര്‍ ഈ വാരാന്ത്യത്തില്‍ തങ്ങളുടെ നിശ്ചയദാര്‍ഢ്യവും റൈഡിംഗ് വൈദഗ്ധ്യവും പ്രകടിപ്പിക്കാന്‍ തയ്യാറാണ്. ഈ റൗണ്ടിനുള്ള എല്ലാ റൈഡര്‍മാരുടെയും കഴിവുകളില്‍ തങ്ങള്‍ക്ക് തികഞ്ഞ വിശ്വാസമുണ്ട്, ഒരു മികച്ച പ്രകടനത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം