നേതൃത്വ നിര ശക്തിപ്പെടുത്തി അപ്സ്റ്റോക്സ്

dj
കൊച്ചി: ഇന്ത്യയിലെ പ്രമുഖ നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് നേതൃത്വ നിരയിലേക്ക് മൂന്ന് സീനിയര്‍ എക്സിക്യൂട്ടീവുകളെ നിയമിച്ചു. സുദീപ് രല്‍ഹനെ ചീഫ് ഹ്യൂമണ്‍ റിസോഴ്സ് ഓഫീസറായും മനോജ് അഗര്‍വാളിനെ കംപ്ലയന്‍സ് മേധാവിയായും ശ്രീരാം കൃഷ്ണനെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വൈസ് പ്രസിഡന്‍റായുമാണ് നിയമിച്ചിരിക്കുന്നത്.

 

സുദീപ് രല്‍ഹന്‍, മനോജ് അഗര്‍വാള്‍, ശ്രീരാം കൃഷ്ണന്‍ എന്നിവരെ അപ്സ്റ്റോക്സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഇവരുടെ മികച്ച നേതൃത്വവും വൈദഗ്ധ്യവും അറിവും അപ്സ്റ്റോക്സിന്‍റെ അടുത്ത ഘട്ടം വളര്‍ച്ചയ്ക്ക് ഒരുക്കുമെന്നും അപ്സ്റ്റോക്സ് സഹ-സ്ഥാപകന്‍ ശ്രിനി വിശ്വനാഥ് പറഞ്ഞു.

 

സുദീപ് രല്‍ഹന്‍ കമ്പനിയുടെ ഹ്യൂമണ്‍ റിസോഴ്സ് സ്ട്രാറ്റജിയെ നയിക്കും. പ്രതിഭകളെ കണ്ടെത്തല്‍, റിസോഴ്സ് അല്ലോക്കേഷന്‍ എന്നിവയുടെ ചുമതലയായിരിക്കും. സുധീപിന് ഈ രംഗത്ത് 20 വര്‍ഷത്തെ പരിചയമുണ്ട്. ആക്സെഞ്ച്വര്‍, ഗ്ലാക്സോസ്മിത്ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍, വാള്‍മാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

മനോജ് അഗര്‍വാള്‍ കംപ്ലയന്‍സ്, ലീഗല്‍ മേധാവിയായി ബിസിനസ് പ്രോട്ടോക്കോളുകളും കമ്പനിയും റെഗുലേറ്ററി അധികൃതരുമായുള്ള പരസ്പര സമ്പര്‍ക്കം പുലര്‍ത്തും. മനോജിനും 20 വര്‍ഷത്തെ പരിചയമുണ്ട്. കൊട്ടാക്ക് സെക്യൂരിറ്റീസില്‍ ഓഡിറ്റ്, ലീഗല്‍, സെക്രട്ടേറിയല്‍, കംപ്ലയന്‍സ് മേധാവിയായിരുന്നു. സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ഡിഎഫ്സി സെക്യൂരിറ്റീസ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീരാം കൃഷ്ണന്‍ ഇന്‍ഫര്‍മേഷന്‍ സെക്യുരിറ്റി പോര്‍ട്ട്ഫോളിയോ നയിക്കും. 16 വര്‍ഷത്തിലധികം പ്രവൃത്തി ചരിചയമുണ്ട്. പ്രമുഖ സൈബര്‍ സെക്യുരിറ്റി സംരംഭമായ ഫ്രെഷ്വര്‍ക്ക്സില്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഡയറക്ടറായിരുന്നു.