×

എയര്‍ടെല്‍ കോഴിക്കോട് കൂടുതല്‍ റീറ്റെയ്ല്‍ സ്റ്റോറുകള്‍ ആരംഭിച്ചു.

google news
.

കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍, കോഴിക്കോട്  അഞ്ച് പുതിയ സ്റ്റോറുകള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു. രാമനാട്ടുകര, ചേവായൂര്‍, എരഞ്ഞിപ്പാലം, മാങ്കാവ് എന്നിവിടങ്ങളില്‍ ആരംഭിച്ച പുതിയ സ്റ്റോറുകള്‍ എയര്‍ടെല്ലിന്റെ റീട്ടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സേവന അനുഭവം നല്‍കുകയും ചെയ്യും. സ്റ്റോറുകള്‍ എയര്‍ടെല്ലിന്റെ അത്യാധുനിക സാങ്കേതികവിദ്യകള്‍ അതിന്റെ പോര്‍ട്ട്ഫോളിയോയിലുടനീളം പ്രദര്‍ശിപ്പിക്കും. ഇതോടെ, കോഴിക്കോടുള്ള റീട്ടെയില്‍ സ്‌റ്റോറുകളുടെ എണ്ണം എട്ടായി.
 
മികവ് സൃഷ്ടിക്കുകയും ജീവിതകാലം മുഴുവന്‍ ഉപഭോക്താക്കളെ നേടുകയും ചെയ്യുക എന്ന വിഷയത്തെ ആസ്പദമാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ അയല്‍പക്ക സ്റ്റോറുകള്‍, എക്സ്ട്രീം, എക്സ്സേഫ്, 5 ജി പ്ലസ് തുടങ്ങി എയര്‍ടെല്ലിന്റെ മുഴുവന്‍ ഓഫറുകളും പ്രദര്‍ശിപ്പിക്കും.നിലവില്‍ കമ്പനിക്ക് ദേശീയതലത്തില്‍ 1500 സ്റ്റോറുകളുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക