തിരുവനന്തപുരം: അഞ്ച് ദിവസമായി ഒരേ നിരക്കിൽ തന്നെ തുടരുകയാണ് സ്വർണ്ണവില. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാമിന് 5,500 രൂപയും. ഈ മാസം ജൂലൈ മൂന്നിന് പവന് 43,240 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പവന് 680 രൂപയാണ് ഈ മാസം സ്വർണ വിലയിലുള്ള വർധന. അതേസമയം കഴിഞ്ഞ മാസം സ്വർണ വില ഇടിഞ്ഞിരുന്നു. പവന് 1400 രൂപയുടെ കുറവാണുണ്ടായിരുന്നത്.
Read More: അഭിഷേക് ബച്ചനും രാഷ്ട്രീയത്തിലേക്കോ? പ്രതികരിച്ച് നടൻ
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്വർണ്ണം വിൽക്കുന്ന നിരക്കിന് റീട്ടെയിൽ സ്വർണ്ണ വില എന്ന് പറയുന്നു. ആഗോള സ്വർണ്ണ വില, ഇന്ത്യൻ രൂപ, സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നതിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെയും വസ്തുക്കളുടെയും ചെലവ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാൽ ഇത് നിർണ്ണയിക്കപ്പെടുന്നു.
ജൂലൈ മാസത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില ഇങ്ങനെ. ജൂലൈ 1- 43320, ജൂലൈ 2- 43320, ജൂലൈ 3- 43,240 (മാസത്തെ ഏറ്റവും കുറഞ്ഞ വില) ജൂലൈ 4- 43320, ജൂലൈ 5- 43400, ജൂലൈ 6- 43400, ജൂലൈ 7- 43320, ജൂലൈ 8- 43,640.
ജൂലൈ 9-43,640, ജൂലൈ 10- 43,560, ജൂലൈ 11- 43,560, ജൂലൈ 12- 43,720, ജൂലൈ 13- 44,000 (മാസത്തെ ഏറ്റവും ഉയർന്ന വില), ജൂലൈ 14- 44,000 (മാസത്തെ ഏറ്റവും ഉയർന്ന വില), ജൂലൈ 15- 44,000 (മാസത്തെ ഏറ്റവും ഉയർന്ന വില), ജൂലൈ 16- 44,000 (മാസത്തെ ഏറ്റവും ഉയർന്ന വില).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം