സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം; നിരക്കുകൾ അറിയാം

google news
gold rate kerala 25

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,280 രൂപയാണ് വിപണി വില. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,535 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

read more അഞ്ച് വയസുകാരിയുടെ പൊതുദർശനം തുടങ്ങി; തളര്‍ന്നുവീണ് അമ്മ ; പൊട്ടിക്കരഞ്ഞ് അധ്യാപകരും നാട്ടുകാരും; തായ്ക്കാട്ടുകര സ്കൂളിൽ അതിവൈകാരികമായ നിമിഷങ്ങൾ

ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും വർദ്ധിച്ചിരുന്നു. ജൂലൈ മാസം നിരവധി തവണയാണ് സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമായത്.

ആഗോളതലത്തിൽ ഉയർച്ചയിലാണ് സ്വർണവില. ട്രോയ് ഔൺസിന് 11.86 ഡോളർ ഉയർന്ന്, 1,959.24 നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയാണെങ്കിൽ, അത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

chungath

ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 20-ാം തീയതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം