സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു ; ഗ്രാമിന് 25 രൂപ വര്‍ധിച്ചു

google news
gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും ഉയര്‍ന്നു. കേരള വിപണിയില്‍ സ്വര്‍ണ വില, ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5535 രൂപയും പവന് 200 രൂപ വര്‍ധിച്ച് 44,280 രൂപയിലുമാണ്. കഴിഞ്ഞ ദിവസം സ്വര്‍ണ വില ഇടിയുകയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,510 രൂപയും പവന് 280 രൂപ കുറഞ്ഞ് 44,080 രൂപയിലുമായിരുന്ന സ്വര്‍ണ വില.

66

ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്‌ബോള്‍ ഒരു മാസത്തിനിടെ സ്വര്‍ണ വിലയില്‍ 960 രൂപയാണ് വര്‍ധിച്ചത്. ജൂലായ് മാസം ഒന്നാം തീയതി 43,320 രൂപയിലായിരുന്നു സ്വര്‍ണ വില. അതേസമയം ജൂലായ് മാസത്തില്‍ തന്നെ 1,320 രൂപയുടെ വര്‍ധനവ് സ്വര്‍ണ വിലയിലുണ്ടായിട്ടുണ്ട്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപ എന്ന മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്ന് ജൂലായ് 20 തിന് സ്വര്‍ണ വില 44,560 രൂപയിലേക്ക് കുതിച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം