തിരുവോണ നാളിൽ സ്വർണവിലയിൽ വർദ്ധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

google news
gold rate

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്.

Read also....സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി

ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച് 5,470 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ നാല് ദിവസം സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. ഇതിനുശേഷമാണ് ഇന്ന് വില ഉയർന്നിരിക്കുന്നത്.

chungath1

കഴിഞ്ഞ ആഴ്ചയുടെ ആരംഭത്തിൽ, തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇതിനുശേഷമാണ് നാല് ദിവസത്തോളം വില നിശ്ചലമായത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില മെയ് അഞ്ചാം തീയതിയാണ് രേഖപ്പെടുത്തിയത്.

അന്ന് ഒരു പവൻ 45,760 രൂപ വരെ വില ഉയർന്നിരുന്നു. പിന്നീടുള്ള മാസങ്ങളിൽ നിരവധി തവണ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെ വില നിർണയിക്കുന്നതിന്റെ പ്രധാന ഘടകം.

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Tags