ആഗോളവിപണിയിൽ കത്തിക്കയറി സ്വർണവില; കേരളത്തിൽ നിന്നും വിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് ഒറ്റയടിക്ക് കുതിച്ചുയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,200 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർദ്ധിച്ച് 5,400 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ, ഒക്ടോബർ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില ഇന്ന് ഉള്ളത്.
ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 42,920 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,365 രൂപയുമായിരുന്നു നിരക്ക്.
ഒക്ടോബർ 5-നാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 41,920 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,240 രൂപയുമായിരുന്നു നിരക്ക്. ആഗോളതലത്തിൽ സ്വർണവില വർദ്ധനവിലാണ്. ട്രോയ് ഔൺസിന് 2.04 ഡോളർ ഉയർന്ന് 1,877.53 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം