ഗ്രാമവികസനം ലക്ഷ്യമാക്കി പരിശീലനം, ഗവേഷണം, കൺസൽറ്റൻസി മുതലായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മികച്ച സ്വയംഭരണസ്ഥാപനമാണ് എൻഐആർഡി – NIRD & PR: National Institute of Rural Development & Panchayati Raj, Rajendranagar, Hyderabad – 500 030, ഫോൺ: 040-24008460 / 9866107450, cpgs.nird@gov.in, വെബ്: www.nird.org.in. അവിടെ ജൂലൈയിൽ തുടങ്ങുന്ന 2 ഫുൾ–ടൈം റസിഡൻഷ്യൽ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 21വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
PGDM-RM
പോസ്റ്റ് – ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് – റൂറൽ മാനേജ്മെന്റ്, 2024–26. രണ്ടു വർഷം. എഐസിടിഇ അംഗീകാരമുണ്ട്. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 45% മതി. നിർദിഷ്ട CAT / XAT / MAT / CMAT / GMAT / ATMA ഇവയൊന്നിലെ സ്കോറും വേണം.
ജൂൺ 15ന് അകം കോഴ്സ് നടപടികൾ പൂർത്തിയാക്കുന്ന ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.അപേക്ഷാഫീ 400 രൂപ. പട്ടിക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 200 രൂപ. പ്രാഥമിക സിലക്‌ഷനുള്ളവരെ ക്ഷണിച്ച് ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവും നടത്തി അന്തിമസിലക്‌ഷൻ തീരുമാനിക്കും.
വാർഷിക കോഴ്സ് ഫീ 2,20,500 രൂപ. ഭക്ഷണമടക്കം ഹോസ്റ്റലിലെ വാർഷിക ഫീ 1,11,000 രൂപ. തുടക്കത്തിൽ 10,000 രൂപ ഡിപ്പോസിറ്റും അടയ്ക്കണം. കേന്ദ്രമാനദണ്ഡപ്രകാരം സംവരണം പാലിക്കും. പ്രോഗ്രാമിലെ വിജയികൾക്കു നല്ല നിയമന സാധ്യതയുണ്ട്
PGDRDM
പോസ്റ്റ് – ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റൂറൽ ഡവലപ്മെന്റ് മാനേജ്മെന്റ്. ഒരു വർഷം. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 45% മതി. ജൂൺ 15ന് അകം കോഴ്സ് നടപടികൾ പൂർത്തിയാക്കുന്ന ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ബിരുദ പരീക്ഷയിലെ മാർക്കു നോക്കി പ്രാഥമിക സിലക്‌ഷൻ നടത്തി, മികവേറിയവരെ ക്ഷണിച്ച് ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവും വഴി അന്തിമസിലക്‌ഷൻ തീരുമാനിക്കും.കോഴ്സ് ഫീ, ഹോസ്റ്റൽ ഫീ, ഡിപ്പോസിറ്റ്, അപേക്ഷാഫീ എന്നിവ ആദ്യപ്രോഗ്രാമിന്റേതു തന്നെ. പൂർണവിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുകയോ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുകയോ ചെയ്യാം.