അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ നടൻ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറി; കമൽ

google news
kamal

chungath new advt

കൊല്ലം: അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ നടൻ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമൽ. ബ്രാഹ്മണനായി പുനർജനിക്കണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ സവർണബോധം സ്വന്തം മാതാപിതാക്കളെ പോലും തള്ളിപ്പറയുന്നതാണെന്ന് അദ്ദേഹം മറന്ന് പോയെന്നും കമൽ കുറ്റപ്പെടുത്തി.

അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞയാളെപ്പോലെ അശ്ലീലമാണ് അദേഹത്തിന്റെ വാക്കുകൾ. സംഘ്പരിവാറിലേക്ക് ഇറങ്ങി കഴിഞ്ഞാലുള്ള പ്രശ്‌നമാണിതെന്നും കമൽ പറഞ്ഞു. കൊല്ലത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്റെ മുമ്പിൽ എഴുന്നേറ്റ് നിന്ന് ഭക്തി കാണിക്കുന്ന ഭീമൻ രഘു മുമ്പ് സംഘപരിവാർ പാളയത്തിൽ ആയിരുന്നത് കൊണ്ടാണ് താൻ ചെയ്തത് ശരിയല്ല എന്ന് മനസിലാക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.

‘അതാണ് ഈ സംഘപരിവാറിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത്. അതിലേക്ക് ഇറങ്ങി കഴിഞ്ഞാൽ ഒരുപക്ഷേ ഭീമൻ രഘുവിനെ പോലെ അദ്ദേഹം ഇങ്ങനെ എഴുന്നേൽക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുമ്പിൽ ഇങ്ങനെ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണെന്ന് അദ്ദേഹത്തിന് മനസിലായില്ല. കാരണം അദ്ദേഹം കുറേ കാലം മറ്റേ പാളയത്തിലായിരുന്നു.

read also...മോന്റെ കല്യാണം ഉടനെയില്ല, മോൾടെയാണ് ആദ്യം': തന്റെ മക്കളുടെ വിവാഹത്തെ കുറിച്ച് പാർവതി ജയറാം

ഇതാണ് അതിന്റെ പ്രശ്നം. പക്ഷേ സിനിമാക്കാരൻ എന്ന നിലയിൽ നമ്മളൊക്കെ ലജ്ജിക്കുകയാണ്. ഭീമൻ രഘുവിന്റെ നിൽപ്പ് കാണുമ്പോൾ. ഇത്തരം ചില അഭിപ്രായ പ്രകടനങ്ങൾ കാണുമ്പോൾ നമുക്ക് ലജ്ജ തോന്നുകയാണ്. ഇവർക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നത് എന്ന് ആലോചിക്കുമ്പോൾ,’ കമൽ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു