മറ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കാത്ത അജ്ഞാതരായവർ , നിങ്ങൾക്ക് നാണമില്ലേ എന്നുവരെ അവരോട് ചോദിച്ചു; മകന്റെ വിവാഹദിനത്തെ പറ്റി സണ്ണി ഡിയോൾ

google news
sunny deol

മറ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കാത്ത അജ്ഞാതരായവർ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സോൽ്യൽ മീഡിയ. വിമർശിച്ച്  സണ്ണി ഡിയോൾ. മാസങ്ങൾക്കു മുമ്പാണ് സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിന്റെയും-ദൃശ ആചാര്യയെയുടേയും വിവാഹം നടന്നത്. വിവാഹദിനത്തിൽ ബന്ധുക്കളോട് പലരോടും തനിക്ക് ദേഷ്യപ്പെടേണ്ടി വന്നു എന്നുപറഞ്ഞിരിക്കുകയാണ് സണ്ണി ഡിയോൾ. 

enlite ias final advt

‘വിവാഹത്തിനെത്തിയ എന്റെ ചില ബന്ധുക്കളുടെ പ്രവർത്തിയിൽ ഞാൻ വളരെ അസ്വസ്ഥനായിരുന്നു. വീടിനുള്ളിൽ വിഡിയോ റെക്കോർഡ് ചെയ്തതിന് ഞാൻ കുറച്ചുപേരെ വഴക്കു പറഞ്ഞു. നിങ്ങൾക്ക് നാണമില്ലേ എന്നുവരെ അവരോട് ചോദിച്ചു’. സണ്ണി ഡിയോൾ പറഞ്ഞു. 

താൻ അസ്വസ്ഥനായിരുന്നെങ്കിലും ചടങ്ങുകൾ തുടങ്ങിയപ്പോൾ അവിടെയുള്ള ഭൂരിഭാഗം പേരും വിഡിയോ എടുക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കാൻ പറ്റാത്തതായിരുന്നു എന്നു മനസ്സിലാക്കിയെന്നും സണ്ണി വ്യക്തമാക്കി. 

അടുത്ത നൂറ് വർഷത്തേക്ക് സുസ്ഥിരമായ ഭാവിയെ അടിസ്ഥാനമാക്കിയുള്ള ബന്ധം ; വ്‌ളാഡിമിർ പുടിനെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉൻ

സോഷ്യൽ മീഡിയയെയും വിമർശിച്ച സണ്ണി, മറ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കാത്ത അജ്ഞാതരായവർ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഇതെന്നും പറഞ്ഞു. സോഷ്യൽ മീഡിയ വന്ന സമയം മുതൽ എല്ലാ തൊഴിലില്ലാത്തവർക്കും അവരുടെ കയ്യിൽ ഒരു ഉപകരണം ലഭിച്ചു. അതിലൂടെ എന്തും പറയാമെന്നും അത് ആളുകളെ എങ്ങനെ വേദനിപ്പിക്കുന്നു എന്ന് അവർ ചിന്തിക്കുന്നില്ലെന്നും സണ്ണി ഡിയോൾ വ്യക്തമാക്കി. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം