സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണൻ. നേരത്തെ നടൻ ബാലയുമായുള്ള സന്തോഷ് വർക്കിയുടെ പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ നടൻ ബാലയെക്കുറിച്ച് സന്തോഷ് വർക്കി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ദേഷ്യം വന്നാൽ ബാലയ്ക്ക് ഭ്രാന്താണെന്നും തന്നെ പട്ടിയെ പോലെ തല്ലിയെന്നും സന്തോഷ് വർക്കി പറയുന്നു. ഒരു സമയത്ത് ബാലയുമായി നല്ല ബന്ധമായിരുന്നുവെന്നും പക്ഷേ ഇപ്പോൾ അത്ര ബന്ധത്തില്‍ അല്ലെന്നും സന്തോഷ് വർക്കി പറയുന്നു. സാർക്ക് ലൈവിന് അനുവദിച്ച അഭിമുഖത്തിലാണ് സന്തോഷ് വര്‍ക്കി ബാലയുമായുള്ള ബന്ധത്തെ കുറിച്ചും മറ്റും പറയുന്നത്. ബാലയുടെ ജന്മദിനത്തിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ബാലയോട് ഇപ്പോൾ തനിക്ക് ദേഷ്യമില്ലെന്നും അഭിമുഖത്തിൽ സന്തോഷ് പറയുന്നു.
”ഒരു സമയത്ത് സഹോദരനെ പോലെയായിരുന്നു. അത് കഴിഞ്ഞ് ചില തെറ്റദ്ധാരണകൾ വന്നു. ഒരു തവണ എന്നെ ശാരീരികമായി ആക്രമിച്ചു. അതു കഴിഞ്ഞും ബന്ധം തുടർന്നെങ്കിലും ഇപ്പോൾ എന്തു സംഭവിച്ചുവെന്ന് അറിയില്ല”
ബാലയെ കുറിച്ച് സന്തോഷ് വർക്കി പറയുന്നത് ഇങ്ങനെ. ”വളരെ ഇമോഷണലായ വ്യക്തിയാണ് ബാല. ഓരോ സമയത്തും ഓരോ മൂഡിലായിരിക്കും. സ്നേഹം വന്നാൽ ഭയങ്കര സ്നേഹവും വൈരാഗ്യമുണ്ടായാൽ ഭയങ്കര വൈരാഗ്യവുമുള്ള മനുഷ്യനാണ്. ഓരോ സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല”.
ബാലയ്ക്ക് എടുത്തു ചാട്ടമുണ്ടെന്നും പക്ഷേ അടിസ്ഥാനപരമായി പാവമാണെന്നും സന്തോഷ് വർക്കി പറയുന്നു. ”അവസാനം വീട്ടിൽ പോയപ്പോഴാണ് അടിച്ചത്. ആദ്യമൊക്കെ മര്യാദയ്ക്കാണ് സംസാരിച്ചത്. പിന്നീട് കിച്ചണിലേക്ക് വിളിച്ചിട്ടാണ് ഇടി തന്നത്. എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു. പക്ഷെ ബന്ധം കണക്കിലെടുത്ത് ഞാന്‍ കേസ് കൊടുത്തില്ല”.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു