×

കറുത്ത കാലുകൾ ആണെങ്കിലും അത് എന്റേതാണ്... ഇനിയും കാണിക്കുന്നതായിരിക്കും: സയനോര

google news
sayanora

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചവർക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി ഗായിക സയനോര ഫിലിപ് (Singer Sayanora Philip). പുത്തൻ ലുക്കിലുള്ള വേറിട്ട ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെയാണ് സയനോരയ്ക്കെതിരെ വിമർശനവുമായി ഒരുവിഭാഗം രംഗത്തെത്തിയത്. വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു പലരുടെയും വിമർശനം.ഓഫ് വൈറ്റ്– ഗോൾഡന്‍ കളർ കോംബിനേഷനിലുള്ള സ്ലീവ്‌ലെസ് മിനി ഫ്രോക്കിൽ ഗോൾഡൻ കോയിൻ ബുട്ടി നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചത്.

ഇതോടെ തന്റെ സ്വകാര്യ ജീവിതത്തിൽ ആരും ഇടപെടേണ്ടെന്ന് ഗായിക താക്കീത് നൽകുകയും ചെയ്തു. ബോഡി ഷെയ്മിങ് കമന്റുകളോടും സയനോര രൂക്ഷമായി പ്രതികരിച്ചു. 

ന

‘ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു.

ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങൾ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live! ഇതിന്റെ അർഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങളെങ്കിൽ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’- സയനോര കുറിച്ചു.

ഒട്ടേറെ പേരാണു ഗായികയ്ക്കു പിന്തുണയറിയിച്ച് രംഗത്തെത്തുന്നത്. മുൻപും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട് സയനോര. ഇതിനോടെല്ലാം ശക്തമായി പ്രതികരിക്കുന്ന ഗായികയുടെ വാക്കുകൾ ചർച്ച ചെയ്യപ്പെടാറുമുണ്ട്. അടുത്തിടെ കൊച്ചിയിൽ നടന്ന സംഗീതപരിയിൽ വൺ ഷോൾഡർ മിനി ഫ്രോക്കിൽ സ്റ്റൈലിഷ് ആയി എത്തിയ സയനോരയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക