ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി (56) അന്തരിച്ചു; ധൂം, ധൂം2 എന്നിവ ശ്രദ്ധനേടിയ ചിത്രങ്ങള്‍

google news
jhj

chungath new advt

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി (56) അന്തരിച്ചു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ ധൂം, ധൂം 2 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് സഞ്ജയ് ആയിരുന്നു. മരണവിവരം മകള്‍ സഞ്ജിന ഗധ് വി സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് കരുതുന്നത്. പൂര്‍ണ ആരോഗ്യവാനായിരുന്നു പിതാവെന്നും സഞ്ജിന പറഞ്ഞു. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകള്‍കൂടിയുണ്ട്.

2000-ല്‍ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാനം. പുതുമുഖങ്ങള്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം വലിയ വിജയമായില്ല. 2002-ല്‍ മേരേ യാര്‍ കി ഷാദി ഹേ എന്ന ചിത്രം സംവിധാനം ചെയ്തു. ഉദയ് ചോപ്ര, ബിപാഷ ബസു, തുലീപ് ജോഷി, ജിമ്മി ഷെര്‍ഗില്‍ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. യഷ് രാജ് നിര്‍മിച്ച ചിത്രം ഈ നിര്‍മാണക്കമ്പനിയുടെ മറ്റുചിത്രങ്ങള്‍ പോലെ വിജയം കണ്ടില്ല.

പിന്നീടാണ്് 2004-ല്‍ ധൂം വരുന്നത്. അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, ഉദയ് ചോപ്ര എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. 2006-ല്‍ പുറത്തിറങ്ങിയ ധൂം-2- ആദ്യ ഭാഗത്തേക്കാള്‍ ഹിറ്റായി. അഭിഷേക് ബച്ചനും ഉദയ് ചോപ്രയ്ക്കുമൊപ്പം ഹൃത്വിക് റോഷനും ഐശ്വര്യാ റായിയും മുഖ്യവേഷങ്ങളിലെത്തി.

read also തട്ടിപ്പില്‍ വീഴാതിരിക്കാം!, എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

കിഡ്‌നാപ്, അജബ് ഗസബ് എന്നി ചിത്രങ്ങളും പിന്നീടദ്ദേഹം സംവിധാനം ചെയ്തു. 2012-ലിറങ്ങിയ അജബ് ഗസബിനുശേഷം സിനിമയില്‍ നിന്നും അദ്ദേഹം ഏറെ നാള്‍ വിട്ട് നിന്നു. പിന്നീടിറങ്ങിയ ഓപ്പറേഷന്‍ പരീന്ദേ (2020) സംവിധാനം ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രവും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags