ബെംഗളൂരു: കന്നഡ നടനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം (70) അന്തരിച്ചു. വിവിധ അസുഖങ്ങളേത്തുടർന്ന് ബെംഗളുരൂവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേ, ബി.ജെ.പി നേതാവ് കെ. രഘു കൗടില്യ തുടങ്ങിയവർ അനുശോചിച്ചു.
Deeply saddened to know about the demise of IAS officer turned actor, K Shivaram, who holds the distinction of becoming the first person to clear the UPSC exam in Kannada.
A multi-faceted personality, he also joined active politics and contributed his service to the people of… pic.twitter.com/OS6M2y1PaP
— Mallikarjun Kharge (@kharge) February 29, 2024
https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfZm9zbnJfc29mdF9pbnRlcnZlbnRpb25zX2VuYWJsZWQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X21peGVkX21lZGlhXzE1ODk3Ijp7ImJ1Y2tldCI6InRyZWF0bWVudCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmlyZHdhdGNoX3Bpdm90c19lbmFibGVkIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdXNlX3Byb2ZpbGVfaW1hZ2Vfc2hhcGVfZW5hYmxlZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1763242490076025199&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fstage%3D1%26cld%3D2&sessionId=f1f3f3b2eccd2bc110facdb4daa282343eccf531&theme=light&widgetsVersion=2615f7e52b7e0%3A1702314776716&width=550pxതിയേറ്റർ പരിശീലകൻ എസ്. കെംപയ്യയുടെ മകനായി ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ശിവറാമിന്റെ ജനനം. നാഗതിഹള്ളി ചന്ദ്രശേഖർ അദ്ദേഹത്തിന്റെതന്നെ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ബാ നല്ലേ മധുചന്ദ്രകേ ആയിരുന്നു ശിവറാമിന്റെ ആദ്യചിത്രം.
1993-ൽ പുറത്തിറങ്ങിയ ചിത്രം കന്നഡയിലെ ആ വർഷത്തെ അപ്രതീക്ഷിത ഹിറ്റ് ആയിരുന്നു.
Very Sad to know that an Icon of OBC Community, People’s Friendly former IAS Officer, BJP Leader, Shri K. Shivaram Ji is no more. It’s a big loss to Karnataka State. I pray God to give more strength to his family members & friends to bear this huge loss.
Om Shanti #ShivaramIAS 🙏 pic.twitter.com/faEo3jprvL— R. Raghu Kautilya (@RaghuKautilya) March 1, 2024
Read More……
- വനിതാ ദിനത്തിൽ പ്രേക്ഷകർക്ക് ഉർവശിയുടെ സമ്മാനം
- മലയാളത്തിലെ ആദ്യ 50കോടി ക്ലബ്ബ് ചിത്രം ഹോളിവുഡിലേക്ക്
- മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവവുമായി ദിലീപിന്റെ 148-ാം ചിത്രം
- ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു| Binuraj- Dhyan Srinivasan
- ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിൽ പാടാൻ പോപ്പ് ഗായിക വാങ്ങിയത് വമ്പൻ പ്രതിഫലം
അതേസമയം നടനെന്ന നിലയിൽ കരിയർ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. 2017-ൽ തിയേറ്ററുകളിലെത്തിയ ടൈഗർ എന്ന ചിത്രത്തിലെ ശിവറാം നായക് ആണ് പിന്നീട് കിട്ടിയ ശ്രദ്ധിക്കപ്പെട്ട വേഷം. സഹോദരിഭർത്താവായ പ്രദീപ് ആയിരുന്നു ചിത്രത്തിലെ നായകൻ.
കർണാടകയിൽ നിന്ന് ആദ്യമായി യു.പി.എസ്.സി പരീക്ഷ പാസായ വ്യക്തിയാണ് ശിവറാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1986 ഐ.എ.എസ് പാസായ അദ്ദേഹം 2013-ലാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്.
തുടർന്ന് കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പാർട്ടിവിട്ട ശിവറാം ജനതാദൾ-സെക്കുലർ, ബി.ജെ.പി എന്നിവയിൽ പ്രവർത്തിച്ചു. ഏഴുവർഷമായി ബി.ജെ.പിയോടൊപ്പമായിരുന്നു. ഇതിനിടയിലാണ് അന്ത്യം സംഭവിച്ചത്.