മുംബൈ: ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു അന്ത്യം.
താരത്തിന്റെ സഹോദരന് മന്‍പ്രീതാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ആറ് മാസം മുന്‍പാണ് താരത്തിന് സര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശ്വാസകോശത്തിലേക്ക് അര്‍ബുദം പടരുകയായിരുന്നു. ആരോഗ്യം മോശമായതോടെ ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More…..
- സിനിമാചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം; നടൻ അജിത് കുമാർ ആശുപത്രിയിൽ
- മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യൺ കടന്ന് ചെമ്പൻ വിനോദ് നിർമിക്കുന്ന ‘അഞ്ചക്കള്ളകോക്കാൻ’ ട്രെയ്ലർ
- ‘ഞാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ മലയാള സിനിമയിൽ ലഭിക്കുന്നില്ല’: മലയാളത്തിൽ നിന്നും ഇടവേളയെടുക്കാനുള്ള കാരണം വ്യക്തമാക്കി നിമിഷ സജയൻ
- മണിരത്നം ചിത്രം ‘തഗ് ലൈഫി’ൽ നിന്നും ദുൽഖർ സൽമാൻ പിന്മാറി
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
സഹോദരി മരിച്ച് അടുത്ത ദിവസമാണ് ഡോളി വിടപറയുന്നത്. വ്യാഴാഴ്ചയാണ് സഹോദരി അമന്‍ദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. അമന്‍ദീപ് സോഹിയും നടിയായിരുന്നു.
പരിനീതി, കുങ്കും ഭാഗ്യ, മേരി ആഷിഖി തും സേ ഹി തുടങ്ങിയ സീരിയലുകളില്‍ ഡോളി വേഷമിട്ടിട്ടുണ്ട്.