×

ഐശ്വര്യയുടെ 'ലാൽ സലാം' സിനിമയ്ക്ക് ആശംസകൾ നേർന്നു രജനികാന്തും ധനുഷും

google news
,jh

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ഇന്നു തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. രജനികാന്ത് അതിഥി വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായകൻ.

ഈ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കാമിയോ റോളിലാണ് തലൈവർ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് താരം എക്‌സിൽ പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങൾക്കകമാണ് വൈറലായത്.

സിനിമയ്ക്ക് ആശംസകൾ നേർന്ന് രജനികാന്തും ധനുഷും എക്‌സിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. 

 

Read more.....

ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പ്: സന്തോഷം പങ്കുവെച്ചു ബോളിവുഡ് നടി യാമി ഗൗതം

'രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ: ഇത്തരം കമന്‍റുകളോട് ഞാന്‍ പ്രതികരിക്കാറില്ല': മീനാക്ഷി

ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം: നെഗറ്റീവ് എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല: ദിവ്യ ഉണ്ണി

സസ്‌പെൻസും ദുരൂഹതയും നിറച്ചു 'മഞ്ഞുമ്മൽ ബോയ്സ്': ട്രെയ്‌ലർ പുറത്തിറങ്ങി

Yatra 2| തിയറ്ററുകളിൽ ആവേശം സൃഷ്ടിച്ചു 'യാത്ര 2': മമ്മൂട്ടിയും ജീവയും പ്രധാന വേഷങ്ങളിൽ

“എൻ്റെ പ്രിയ മകൾ ഐശ്വര്യയ്ക്ക് എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ.  ലാൽ സലാം എന്ന ചിത്രം വൻ വിജയമാകാൻ ഞാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു.” രജനികാന്ത് തമിഴിൽ കുറിച്ചു. കാൻഡിഡ് സ്‌നാപ്പിൽ, വീൽചെയറിൽ കാലുകൾ മടക്കി, ഹെഡ്‌ഫോണുകൾ ധരിച്ച് ഇരിക്കുന്നതും, ഐശ്വര്യ തൻ്റെ പിന്നിൽ നിൽക്കുമ്പോൾ, എല്ലാവരും പുഞ്ചിരിക്കുന്നതുമാണ് രജനികാന്ത് പങ്കുവെച്ച ചിത്രത്തിൽ ഉള്ളത്. ധനുഷ് ആ ചിത്രം റീപോസ്റ്റ് ചെയ്തു. നിരവധി കമ്മന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. 

ഐശ്വര്യ രജനികാന്തിന്റെ നാലാമത്തെ ചിത്രമാണ് ‘ലാൽ സലാം’. ചിത്രത്തിലെ രജനികാന്തിന്റെ വേഷത്തെ പറ്റി വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രജനികാന്തിനെ കൂടാതെ വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരും ‘ലാൽ സലാം’ എന്നവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


 

Tags