ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. മുംബെെയിൽ വച്ച് വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാർ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വരലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്.
വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങളും രാധിക പങ്കുവച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിസിനസ്സുകാരനാണ് നിക്കോളായ്
‘‘ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു.’’– ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാധിക കുറിച്ചു. താരങ്ങൾ ഉൾപ്പടെ നിരവധിയാളുകളാണ് വരലക്ഷ്മിക്കും നിക്കോളയ്ക്കും ആശംസകളുമായി എത്തുന്നത്.
Read More…..
- ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു
- ആ ധൈര്യം മലയാളികൾക്ക് നൽകിയതിൽ പ്രമുഖ വ്യക്തിയായി ഞാൻ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്; അജു വർഗീസ്
- ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘വൗ വീക്കി’നു മല്ലിക സാരാഭായി മുതൽ റിമ കല്ലിങ്കൽ വരെ
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു. ഈ വർഷാവസാനത്തോടെ വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38കാരിയായ വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്.