×

തിക്കുറിശ്ശി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പതിനാറാമത് മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

google news
sd
തിരുവനന്തപുരം: പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ ഇരുപത്തിയേഴാം ചരമദിനത്തോടനുബന്ധിച്ച് തിക്കുറിശ്ശി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പതിനാറാമത് മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. പ്രാദേശിക - ദേശീയ- അന്തർദേശീയ റിപ്പോർട്ടിംഗ്, ഫോട്ടോഗ്രാഫി, കാർട്ടൂൺ വിഭാഗങ്ങളെയാണ് അച്ചടി മാധ്യമത്തിൽ പരിഗണിക്കുക.

 റിപ്പോർട്ടിംഗ്,  റീഡിങ്, ആങ്കറിംഗ്,  പ്രോഗ്രാമുകൾ,  ഡിബേറ്റ് ,ക്യാമറ , ഡോക്യുമെന്ററി എന്നിവയാണ് ദൃശ്യമാധ്യമ വിഭാഗങ്ങൾ.
 ഇതോടൊപ്പം ഓൺലൈൻ ചാനലിനെയും അവാർഡിന് പരിഗണിക്കും. മാർച്ച് 11ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിഭകളെ  ആദരിക്കും.

 ബയോഡാറ്റ, അച്ചടി കോപ്പി / പ്രോഗ്രാം ലിങ്ക് എന്നിവ ഫെബ്രുവരി 20 നു മുൻപ് രാജൻ വി  പൊഴിയൂർ, സെക്രട്ടറി, തിക്കുറിശ്ശി ഫൗണ്ടേഷൻ ശാന്തിനികേതൻ ബിൽഡിങ് പൊഴിയൂർ പി ഒ  തിരുവനന്തപുരം 69 55 13 ഫോൺ 9 9 4 7 00 55 0 3 എന്ന വിലാസത്തിൽ അയച്ചു നൽകേണ്ടതാണെന്ന് ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം പത്രക്കുറിപ്പിൽ അറിയിച്ചു.

Read More...