2023ലെ അന്താരാഷ്ട്ര എമ്മി അവാർഡ്സിൽ മികച്ച നടി എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷെഫാലി ഷാ, സിനിമാ സെറ്റുകളിൽ നിലനിൽക്കുന്ന അധികാരസമ്പ്രദായത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഒരേസമയം ‘അഭിനേതാവും സംവിധായകനുമായ’ ഒരാൾക്കൊപ്പം വർക്ക് ചെയ്തപ്പോൾ ആണ് നിന്ദ്യകരമായ അനുഭവം ഉണ്ടായതെന്നും ഷെഫാലി പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയുമായി നടത്തിയ അഡ്ഡ സെക്ഷനിടെയാണ് ഷെഫാലി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഇനി താൻ അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്യാൻ തയ്യാർ അല്ലെന്നും ഷെഫാലി കൂട്ടിചേർത്തു.
”അത്ഭുതപ്പെടുത്തുന്ന ചില ആളുകളുമായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സത്യസന്ധമായി ഞാന്‍ നിങ്ങളോട് പറയും. അതുകൊണ്ട് ഞാന്‍ ഇതാണ് അര്‍ഥമാക്കുന്നത്. ഒട്ടും താല്‍പര്യമില്ലാത്ത ഒരു സംവിധായകന്‍റെയോ നടന്‍റെയോ കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതുകൂടാതെ, അഭിനേതാക്കൾ വെറും അഭിനേതാക്കളല്ല, അവർ സഹകാരികളാണെന്ന് കരുതുന്ന സംവിധായകർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.എന്‍റെ ജീവിതത്തിൽ ഇനിയൊരിക്കലും അക്ഷയ് കുമാറിന്റെ അമ്മയായി അഭിനയിക്കില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു. ‘വാഖ്ത്: റ ദേസ് എഗെയ്ൻസ്റ്റ് ടൈം’ എന്ന സിനിമയിൽ ഷെഫാലി ഷാ അക്ഷയ് കുമാറിന്റെ അമ്മയായി അഭിനയിച്ചിരുന്നു. അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന് ഷെഫാലിക്ക് 32 വയസും അക്ഷയ് കുമാറിന് 37 വയസുമായിരുന്നു പ്രായം. ഒരു തവണ അമ്മയായി അഭിനയിച്ചാല്‍ പിന്നെ അത്തരം വേഷങ്ങളിലേക്ക് മാത്രമേ വിളിക്കൂ എന്നും നടി ചൂണ്ടിക്കാണിക്കുന്നു.
തനിക്ക് പൊതുനിരത്തില്‍ നിന്നും മോശം അനുഭവം നേരിട്ടതിനെക്കുറിച്ച് ഷെഫാലി ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഷെഫാലി സ്കൂള്‍ വിദ്യാര്‍ഥിനി ആയിരുന്ന കാലത്താണ് സംഭവം. സ്കൂളില്‍ നിന്നും മടങ്ങിവരുമ്പോള്‍ ഒരാള്‍ തന്നോട് മോശമായി പെരുമാറിയതായും താന്‍ ഭയന്നുപോയതായും ഷെഫാലി പറയുന്നു. മിക്ക സ്ത്രീകള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്നും ഷെഫാലി ചൂണ്ടിക്കാണിക്കുന്നു. “ഞാനൊരു സെലിബ്രിറ്റി ആയാലും അല്ലെങ്കിലും, നമ്മുടെ മക്കളെ ശരിയായി വളർത്തിയാൽ നമ്മുടെ പെൺമക്കൾ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു, എനിക്ക് രണ്ട് ആൺമക്കളുണ്ട്. അവരെ ശരിയായി വളർത്തേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്” ഷെഫാലി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം