×

ജെ.സി ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

google news
DEEPAK

സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയൽ പുരസ്കാരം ഫ്ലവേഴ്സ് ടിവി & ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്. ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റ് പുനലൂർ സോമരാജൻ. ദൃശ്യമാധ്യമ രംഗത്തെ മാധ്യമ പുരസ്കാരം 24 ടിവി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മത്തിന്.

സിനിമാ മേഖലയിൽ നിന്നും ശ്രീലത നമ്പൂതിരി. ദിനേശ് പണിക്കർ, എം ആർ ഗോപകുമാർ പിന്നണി ഗായിക അപർണ രാജിവ്, പിന്നണി ഗായകൻ ജയരാജ് ഹരിശ്രീ, ഗാനരചയിതാവ് ജയൻ തൊടുപുഴ, സംഗീതസംവിധായകൻ സ്റ്റിൽ ജു അർജുൻ ,ക്യാമറാമാൻ ജോബി മാത്യു എഴുത്തുകാരൻ നന്ദകുമാർ, സുൽത്താനാ നജീബ്, മനോജ് കരുവാട്ട്, രഞ്ജിനി കെ എന്നിവർ പുരസ്കാരത്തിന് അർഹരായതായി ജെ സി ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർപേഴ്സൺ സോനാ എസ് നായർ മാനേജിംഗ് ട്രസ്റ്റി സാബു കൃഷ്ണ എന്നിവർ അറിയിച്ചു.

2024 ഫെബ്രുവരി 26ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന 124 മത് ജെ.സി ഡാനിയൽ ജന്മദിനാഘോഷിച്ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ  പുരസ്കാരങ്ങൾ വിതരണം ചെയ്യും

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ