×

സസ്പെൻസ് ത്രില്ലർ 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രത്തെ പ്രശംസിച്ചു നടി മഞ്ജു വാര്യർ

google news
,mjh

ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തിയ 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയെ പ്രശംസിച്ചു നടി മഞ്ജു വാര്യർ. 'മസ്റ്റ് വാച്ച്' എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മഞ്ജു വാര്യർ കുറിച്ചത്.

സിനിമയുടെ സെൻസേഷണൽ ഹിറ്റ് എന്ന ക്യാപ്ഷനുമായുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഡാർവിനേയും ടൊവിനോയേയും നിർമ്മാതാവ് ഡോൾവിനേയും ക്യാമറ ചെയ്ത ഗൗതം ശങ്കറിനേയുമൊക്കെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട് താരം.

nhg,

ഇത്തരത്തിൽ സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങൾ. 

Read more.....

ദിലീപ് നായകനായെത്തുന്ന ചിത്രം "പവി കെയർ ടേക്കർ": ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന 'ആനന്ദ് ശ്രീബാല': ചിത്രത്തിന്റെ പൂജകർമ്മം നടന്നു

'ആടുജീവിതം' സിനിമയുടെ ചിത്രീകരണത്തിലെ ഓർമ്മകൾ പങ്കുവെച്ചു ഡോക്യൂമെന്ററി വിഡിയോ

'വരാഹം': മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

ഒരിടവേളയ്ക്കു ശേഷം ആരോഗ്യ പോഡ്‌കാസ്റ്റുമായി സാമന്ത വീണ്ടും മടങ്ങിവരുന്നു

സങ്കടം വരുമ്പോൾ കരയുകയും സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യുന്ന സാധാരണക്കാരനായൊരു പോലീസുകാരനായി ടൊവിനോയുടെ അസാമാന്യ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്.

ജിനു വി എബ്രാഹാമിൻറെ ഒട്ടേറെ ലെയറുകളുള്ള തിരക്കഥയ്ക്ക് ഡാർവിൻറെ കൈയ്യടക്കമുള്ള സംവിധാന മികവും സന്തോഷ് നാരായണൻ്റെ പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതവും ഗൗതമിൻറെ മനോഹരമായ ഫ്രെയിമുകളും കൂടിയായപ്പോൾ മികവുറ്റൊരു സിനിമാനുഭവം തന്നെ പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്.